ബലാത്സംഗക്കേസിലെ പ്രതി പിടിയിൽ

കോലഞ്ചേരി: പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്ത് ഒളിവിൽ പോയ പ്രതി പിടിയിലായി. കാണിനാട് പുത്തൻപുരക്കൽ ബെന്നിയെയാണ്(കുര്യൻ-49) പുത്തൻകുരിശ് സി.ഐ സാജൻ സേവ്യറും സംഘവും പിടികൂടിയത്. കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹിതനായ പ്രതി കഴിഞ്ഞ അഞ്ചുവർഷമായി ഭർത്താവ് മരിച്ച മറ്റൊരു സ്്ത്രീയോടൊപ്പമാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ സ്ത്രീയുടെ പത്തൊമ്പതുകാരിയായ മകളെ വീടിന് സമീപത്തെ പൈനാപ്പിൾ തോട്ടത്തിൽ െവച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി പൊലീസിൽ പരാതിപ്പെട്ടതോടെ പ്രതി ഒളിവിൽ പോയി. തുടർന്ന് മുംബൈ, തമിഴ്നാട്, ഇടുക്കി എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. നാലുദിവസം മുമ്പ് മൊബൈൽ ലോക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇടുക്കി ഇരുട്ടുകാനം തോക്ക്പാറ വനത്തിനോട് ചേർന്ന എസ്റ്റേറ്റിൽനിന്ന് പ്രതിയെ പിടികൂടിയത്. എസ്.ഐ കെ.പി. ജയപ്രസാദ്, അഡീഷനൽ എസ്.ഐ വി.ആർ. സദാശിവൻ, സീനിയർ സി.പി.ഒ ജയകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.