തീരദേശ മേഖലകളില്‍ 48 മണിക്കൂര്‍ ജാഗ്രത നിര്‍ദേശം; വിനോദസഞ്ചാര മേഖലകളില്‍ പ്രവേശനത്തിന് നിയന്ത്രണം

കാക്കനാട്: കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ തീരദേശ മേഖലകളില്‍ ജാഗ്രത നിര്‍ദേശം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജില്ല ഭരണകൂടം നിര്‍ദേശം നല്‍കി. മത്സ്യബന്ധനത്തിന് കടലില്‍ പോയവരോട് അടിയന്തരമായി തിരിച്ചെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന മത്സ്യബന്ധന തുറമുഖങ്ങളായ ചെല്ലാനം, മുനമ്പം, കൊച്ചി, തോപ്പുംപടി എന്നിവിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്നും നിര്‍ദേശിച്ചു. ന്യൂനമർദം ശക്തിപ്പെട്ടതിനാല്‍ കേരളതീരത്ത് അടുത്ത 48 മണിക്കൂറിനുള്ളില്‍ 75 മുതല്‍ 90 കി.മീറ്റര്‍ വരെ വേഗമുള്ള ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ മുന്നറിയിപ്പുണ്ട്. വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന തീരദേശ വാക്വേയിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ലെന്ന് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല അറിയിച്ചു. സുരക്ഷക്കാവശ്യമായ ലൈഫ് ഗാര്‍ഡുകളെ വാക്വേകളില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. ഫോർട്ട്കൊച്ചി, എളങ്കുന്നപ്പുഴ, മുനമ്പം, തോപ്പുംപടി എന്നീ വിനോദസഞ്ചാര മേഖലകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് കലക്ടര്‍ പറഞ്ഞു. ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മുന്‍കരുതല്‍ നടപടി മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും കലക്ടര്‍ വ്യക്തമാക്കി. താലൂക്ക് ആസ്ഥാനങ്ങളില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ കണ്‍ട്രോള്‍ റൂം തുറന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് മേഖല ഡെപ്യൂട്ടി ഡയറക്ടറും കര്‍ശന ജാഗ്രത നിർദേശം നല്‍കി. ഇതി​െൻറ ഭാഗമായി എറണാകുളം ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലും വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനിലും 48 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: ഫിഷറീസ് കണ്‍ട്രോള്‍ റൂം, വൈപ്പിന്‍ 0484- 2502768, 9496007037, മറൈന്‍ എന്‍ഫോഴ്സ്മ​െൻറ് 9446091185, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (മേഖല) എറണാകുളം 0484 -2394476, 9496007029, 9447510676.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.