സി.പി.എം അങ്കമാലി ഏരിയ സമ്മേളനം ഇന്ന്​ തുടങ്ങും

അങ്കമാലി: സി.പി.എം അങ്കമാലി ഏരിയ സമ്മേളനം വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ സി.എസ്.എ ഒാഡിറ്റോറിയത്തിലും കിങ്ങിണി ഗ്രൗണ്ടിലുമായി നടക്കുമെന്ന് ഏരിയ സെക്രട്ടറി വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് പതാക, കൊടിമര, ദീപശിഖ പ്രയാണങ്ങൾ യഥാക്രമം തുറവൂർ, കറുകുറ്റി, നായത്തോട് ഭാഗങ്ങളിൽനിന്ന് പുറപ്പെട്ട് അങ്കമാലി കിങ്ങിണി ഗ്രൗണ്ടിൽ സമാപിക്കും. സ്വാഗതസംഘം ചെയർപേഴ്സൻ എം.എ. ഗ്രേസി കിങ്ങിണി ഗ്രൗണ്ടിൽ പതാക ഉയർത്തും. ശനി, ഞായർ ദിവസങ്ങളിൽ സി.എസ്.എ ഹാളിൽ പ്രതിനിധി സമ്മേളനം നടക്കും. ജില്ല സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച കിങ്ങിണി ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സി.എസ്.എ ഒാഡിറ്റോറിയത്തിൽ നാലുദിവസവും ചരിത്ര പ്രദർശനവുമുണ്ടാകും. സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ. കുട്ടപ്പൻ, ലോക്കൽ സെക്രട്ടറിമാരായ കെ.ഐ. കുര്യാക്കോസ്, എം.കെ. റോയി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ബൈപാസ് നിർമാണത്തിന് 193.48 കോടി അനുവദിച്ചു അങ്കമാലി: ൈബപാസി​െൻറ ഒന്നാംഘട്ട നിർമാണത്തിന് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മ​െൻറ് ഫണ്ട് ബോർഡ് (കിഫ്ബി) 193.48 കോടി അനുവദിച്ചതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടന്ന കിഫ്ബി യോഗത്തിലായിരുന്നു തീരുമാനം. ഇതോടെ കാലങ്ങളായി കാത്തിരിക്കുന്ന അങ്കമാലി ബൈപാസ് യാഥാർഥ്യമാകുമെന്ന് എം.എൽ.എ പറഞ്ഞു. ദേശീയപാതയിൽ കരയാംപറമ്പിൽനിന്ന് ആരംഭിച്ച് അങ്കമാലി റെയിൽേവ സ്റ്റേഷൻ പരിസരത്ത് അവസാനിക്കുന്ന വിധം 3.27 കി.മീ. ദൈർഘ്യത്തിലാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. 25 മീറ്റർ വീതിയിൽ നാലുവരി പാതയായാണ് ബൈപാസ് നിർമിക്കുക. ഭൂമി ഏറ്റെടുക്കൽ നടപടിക്ക് 137 കോടിയും നിർമാണപ്രവർത്തനങ്ങൾക്ക് 55 കോടിയുമാണ് വകയിരുത്തിയത്. കേരള സ്റ്റേറ്റ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് െഡവലപ്മ​െൻറ് കോർപറേഷനാണ് നിർവഹണച്ചുമതല. 2013ൽ യു.ഡി.എഫ് സർക്കാറാണ് പദ്ധതിയുടെ സാധ്യത പഠനത്തിനും രൂപരേഖ തയാറാക്കാനും കൺസൽട്ടിങ് ഏജൻസിയായ കിറ്റ്കോയെ ചുമതലപ്പെടുത്തിയത്. എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടശേഷം അങ്കമാലി ബൈപാസ് സംബന്ധിച്ചാണ് നിയമസഭയിൽ ആദ്യ സബ്മിഷൻ ഉന്നയിച്ചതെന്ന് റോജി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.