സെൻറർ ഒാഫ്​ എക്​സലൻസ്​ ഉദ്​ഘാടനം

കാഞ്ഞിരമറ്റം: കെ.എം.ജെ പബ്ലിക് സ്കൂളിൽ അബാകസ്, െബ്രയിൻജിം, സിവിൽ സർവിസ് ഒാറിയേൻറഷൻ ട്രെയിനിങ് എന്നീ പരിശീലനങ്ങൾക്കായുള്ള 'സ​െൻറർ ഒാഫ് എക്സലൻസ്' കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല ഉദ്ഘാടനം നിർവഹിച്ചു. 'വിഷൻ-2020' ടീം വിദ്യാലയത്തിൽ നടത്തിയ വിവിധ മത്സരവിജയികൾക്ക് കലക്ടർ മെഡൽ നൽകി. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി. സ്കൂൾ മാനേജർ മുഹമ്മദ് ഷിറാസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ-ചാർജ് സിന്ധു ഗൗതം, കാഞ്ഞിരമറ്റം പള്ളി ഇമാം മുഹമ്മദ് അസ്ലം, ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ജലജ മോഹനൻ, വാർഡ് അംഗം സലിം അലി, പഞ്ചായത്ത് സെക്രട്ടറി ബി. സമീന, പി.ടി.എ പ്രസിഡൻറ് അബ്ദുസ്സലാം, അഡ്മിനിസ്ട്രേറ്റർ വി.പി. അബ്ദുറഹ്മാൻ, സ്റ്റാഫ് അഡ്വൈസർ നീതു, ജമാഅത്ത് സ്കീം അംഗങ്ങൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.