പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളെ സംര​ക്ഷി​ക്കാ​തെ പെ​രി​യാ​റി​നെ ര​ക്ഷി​ക്കാ​നാ​വി​ല്ല –ജോ​ണ്‍ പെ​രു​വ​ന്താ​നം

കാക്കനാട്: പെരിയാര്‍ മലിനീകരണത്തിെൻറ പശ്ചാത്തലത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സോളിഡാരിറ്റി യൂത്ത്മൂവ്‌മെൻറ് ജില്ല സമിതി കലക്ടറേറ്റ് മാര്‍ച്ച് നടത്തി. പശ്ചിമഘട്ട സംരക്ഷണ സമിതി ചെയര്‍മാന്‍ ജോൺ പെരുവന്താനം ഉദ്ഘാടനം ചെയ്തു. പശ്ചിമഘട്ട മലനിരകളെ രക്ഷിക്കാതെ പെരിയാറിനെ രക്ഷിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പെരിയാറിെൻറ ഉത്ഭവം പശ്ചിമഘട്ടത്തിലുണ്ടായിരുന്ന 5400 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടി പ്രദേശം 1,300 ചതുരശ്ര കിലോമീറ്ററായാണ് കുറഞ്ഞത്. ഇത് വീണ്ടെടുക്കാതെ പെരിയാറിനെ രക്ഷിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം നഗരത്തിലെ 50 ലക്ഷം ജനങ്ങളുടെ കുടിവെള്ളത്തെ പ്രതികൂലമായി ബാധിക്കുന്ന രാസവിഷമലിനീകരണം തടയാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെരിയാറിന് സമീപം പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ സീറോ ഡിസ്ചാര്‍ജ് പാലിക്കുക, മലിനീകരണത്തിന് കാരണക്കാരായവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുക, കുടിവെള്ള ശുദ്ധീകരണം പരിഷ്‌കരിക്കുക, മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ അഴിമതി മുക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഓലിമുകളില്‍നിന്ന് പ്രകടനവുമായെത്തിയ പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നെടുത്ത വിഷജലം കലക്ടറേറ്റ് പടിക്കല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിെൻറ പ്രതീകാത്മക കോലത്തില്‍ ഒഴിച്ചായിരുന്നു പ്രതിഷേധം. ജില്ല പ്രസിഡൻറ് ജമാല്‍ പാനായിക്കുളം അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം എസ്.എം. സൈനുദ്ദീൻ, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി അംഗം ഇ.എച്ച്. സദഖത്ത്, സംസ്ഥാന സമിതി അംഗം എസ്.എം. സൈനുദ്ദീന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡൻറ് സമദ് നെടുമ്പാശ്ശേരി, മൊയ്തീന്‍ അഫ്‌സല്‍ എന്നിവർ സംസാരിച്ചു. രഹ്നാസ് ഉസ്മാൻ, ഷെഫീക് പറവൂർ, മന്‍സൂര്‍ കല്ലേല്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.