മ​യ​ക്കു​മ​രു​ന്ന്​ ലോ​ബി​ക്കെ​തി​രെ കോ​ള​നി​വാ​സി​ക​ൾ

കാക്കനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി മദ്യം -മയക്കുമരുന്ന് ലോബിക്കെതിരെ കോളനിവാസികളുടെ പരാതി. സിറ്റി പൊലീസ് കമീഷണറുടെ കോളിനി സന്ദര്‍ശന പരിപാടിയിലാണ് മദ്യം-മയക്കുമരുന്ന് ലോബിക്കെതിരെ സ്ത്രീകള്‍ ഉള്‍പ്പെടെ പരാതി നല്‍കിയത്. മദ്യം-മയക്കുമരുന്ന് ലോബിയുടെ സ്വാധീനത്തില്‍നിന്ന് നാടിനെ രക്ഷിക്കണമെന്ന് സിറ്റി പൊലീസ് മേധാവിയോട് കോളനിവാസികള്‍ ആവശ്യപ്പെട്ടു. തുതിയൂര്‍ കുന്നത്തുചിറ ദലിത് കോളിനികളിൽ തൃക്കാക്കര പൊലീസിെൻറ ജനമൈത്രി പരിപാടിയുടെ ഭാഗമായാണ് കമീഷണര്‍ എം.പി. ദിനേശ് സന്ദര്‍ശനം നടത്തിയത്്്്. ഒന്നരമാസം മുമ്പാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറംഗ സംഘത്തെ അറസ്റ്റ് ചെയ്‌തെങ്കിലും മയക്കുമരുന്ന് ലോബി സജീവമാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ആളൊഴിഞ്ഞ വീടുകളും പെരിയാര്‍വാലി പ്രദേശങ്ങളും പാറമടകളുമാണ് പുറമെനിന്നെത്തുന്ന സംഘം താവളമാക്കുന്നത്. വ്യവസായമേഖലയും പരിസരപ്രദേശങ്ങളും മയക്കുമരുന്ന് ലോബിയുടെ പിടിയിലാണെന്നും ഇവര്‍ പറഞ്ഞു. ആളൊഴിഞ്ഞ പാടശേഖരങ്ങളും വഴിയോരങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്ന മാഫിയ സംഘം ആയുധങ്ങളുമായി എത്തിയാണ് പരിസരവാസികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത്. റോഡ് കുത്തിപ്പൊളിച്ചതിനാൽ പൊതുജനങ്ങള്‍ക്ക് നടക്കാന്‍ കഴിയുന്നില്ലെന്നും പരാതി ഉയര്‍ന്നു. പൊതുവാഹന സൗകര്യത്തിെൻറ അപര്യാപ്ത മുതലാക്കി കഴുത്തറുപ്പന്‍ കൂലി വാങ്ങി ഓട്ടോക്കാരുടെ ചൂഷണത്തിന് നാട്ടുകാര്‍ ഇരയാകുന്നു. വര്‍ഷങ്ങളായി മുങ്ങിക്കിടക്കുന്ന തുതിയൂര്‍ കാബളത്ത് പാറമടയില്‍ പുറമെനിന്നുള്ള കുട്ടികള്‍ നീന്താന്‍ എത്തുന്നത് അപകടസാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. തൃക്കാക്കര പൊലീസ് ജാഗ്രത സമിതികള്‍ രൂപവത്കരിച്ച് പരിഹാരമുണ്ടാക്കുമെന്നും േമയ് പത്തിന് കൗണ്‍സലിങ് സെൻറര്‍ ആരംഭിക്കുമെന്നും കമീഷണര്‍ ഉറപ്പുനല്‍കി. കുന്നത്തുചിറ കെ.പി.എം.എസ് ഓഫിസ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ ഷീല ചാരു അധ്യക്ഷത വഹിച്ചു. കൗണ്‍സിസര്‍ കെ.എം. മാത്യു (ജയ്മി), തൃക്കാക്കര അസി.പൊലീസ് കമീഷണര്‍ എം. ബിനോയ്, കളമശ്ശേരി സി.െഎ എസ്. ജയകൃഷ്ണന്‍, തൃക്കാക്കര എസ്.ഐ എ.എന്‍. ഷാജു എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.