പോസ്റ്റുകള്‍ ഭീഷണിയാകുന്നു; അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാര്‍

ആലുവ: മാസങ്ങളായി അപകടഭീതി ഉയര്‍ത്തുന്ന വൈദ്യുതി പോസ്റ്റുകള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. കടുങ്ങല്ലൂര്‍ പഞ്ചായത്ത് 19ാം വാര്‍ഡില്‍ എരമം തോപ്പിലക്കാട് കപ്പേളക്ക് സമീപം രണ്ട് വൈദ്യുതി പോസ്റ്റുകളാണ് ഏതുസമയവും വീഴുമെന്ന അവസ്ഥയിലുള്ളത്. നിരവധി തവണ കെ.എസ്.ഇ.ബി എടയാര്‍ സെക്ഷന്‍ ഓഫിസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ളെന്ന് പ്രദേശവാസികള്‍ പറയുന്നു. പോസ്റ്റുകള്‍ ചരിഞ്ഞതുമൂലം വൈദ്യുതികമ്പി സമീപത്തെ മൂന്ന് വീടുകളുടെ ടെറസില്‍ തൊടാറായി നില്‍ക്കുകയാണ്. വാര്‍ഡ് അംഗമുള്‍പ്പെടെയുള്ളവര്‍ നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ അലഭാവം കാണിക്കുകയാണെന്ന് ആക്ഷേപമുണ്ട്. അതേസമയം, പോസ്റ്റുകള്‍ നിലവില്‍ അപകടാവസ്ഥയില്‍ അല്ളെന്നും ചരിഞ്ഞത് നേരെയാക്കാന്‍ സ്റ്റേ വലിക്കണമെന്നുമാണ് അധികൃതര്‍ പറയുന്നത്. അതിനായി സമീപത്തെ ഭൂവുടമയുടെ അനുമതി വേണമെന്നും, സമീപവാസികളുടെ സമ്മതപത്രം കിട്ടും വരെ പോസ്റ്റ് നേരെയാക്കാന്‍ കഴിയില്ളെന്നും അധികൃതര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.