ഉഗ്രസ്ഫോടനത്തില്‍ മരട് നടുങ്ങി

മരട്: വെടിക്കെട്ട് നിര്‍മാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ മരട് പ്രദേശം നടുങ്ങി. ദേശീയപാതയില്‍നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്താണ് അപകടമുണ്ടായത്. ശബ്ദം കേട്ട് സമീപ പ്രദേശങ്ങളിലെ വീട്ടുകാരും മറ്റും പുറത്തിറങ്ങി നോക്കുമ്പോഴാണ് വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തില്‍നിന്ന് പുക ഉയരുന്നത് കണ്ടത്. വര്‍ഷങ്ങള്‍ക്കുമുമ്പാണ് മരട് കൊട്ടാരം ക്ഷേത്രത്തിലെ തെക്കേ ചേരുവാരം ഉത്സവകമ്മിറ്റിക്കാര്‍ സ്വന്തം കെട്ടിടത്തില്‍ വെടിമരുന്ന് സംഭരിക്കാനും വെടിക്കെട്ട് നിര്‍മിക്കാനും ഉപയോഗിച്ചുതുടങ്ങിയത്. ഉഗ്ര ശബ്ദംകേട്ട് ആദ്യം ഓടിയത്തെിയവര്‍ തീയും പുകയും കണ്ട് ഭയന്ന് പിന്‍വാങ്ങി. നിരവധിപേര്‍ ദേശീയപാതയില്‍ തടിച്ചുകൂടി. നാട്ടുകാരില്‍ ചിലര്‍ അറിയിച്ചതിനത്തെുടര്‍ന്ന് പൊലീസും തൃപ്പൂണിത്തുറ, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍നിന്ന് ഫയര്‍ ഫോഴ്സും സ്ഥലത്തത്തെി. സ്ഫോടനം നടന്ന കെട്ടിടത്തിന്‍െറ പിന്‍ഭാഗത്തുനിന്നാണ് പരിക്കേറ്റവരെ വാഹനത്തില്‍ കയറ്റി നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഉഗ്രസ്ഫോടനം രണ്ടുകിലോമീറ്റര്‍ വരെ കേട്ടു. വെടിക്കെട്ട് നിര്‍മാണശാലയുടെ സമീപത്തെ വീടുകളുടെ ജനാലച്ചില്ലുകള്‍ തകരുകയും ചുമരുകള്‍ക്ക് വിള്ളല്‍ വീഴുകയും ചെയ്തു. സ്ഫോടനസമയത്ത് പരിസരത്ത് നിന്നവര്‍ ഓടി രക്ഷപ്പെട്ടു. കെട്ടിടത്തിന് പിന്‍ഭാഗത്തെ പറമ്പിലുണ്ടായിരുന്ന ഷെഡ് ഭാഗികമായി തകര്‍ന്നു. പുല്ലും ചെടികളും മറ്റും കത്തിക്കരിയുകയും ചെയ്തു. സ്ഫോടനത്തിന്‍െറ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്ക് കാര്യമായ കേടുപാടുകളാണുണ്ടായത്. അഗ്നിശമനസേന എത്തി അതിവേഗം തീയണച്ചതിനാലാണ് അപകടത്തിന്‍െറ വ്യാപ്തി കുറഞ്ഞത്. സ്ഫോടനം നടന്ന വെടിക്കെട്ട് നിര്‍മാണശാലക്ക് നൂറുമീറ്റര്‍ അകലെ സ്വകാര്യ ഗ്യാസ് ഏജന്‍സിയുടെ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, സമീപത്ത് സ്കൂളും നിരവധി വീടുകളുമുണ്ട്. ഭാഗ്യംകൊണ്ട് മാത്രം വന്‍ദുരന്തം വഴിമാറിയ ആശ്വാസത്തിലാണ് മരട് നിവാസികള്‍. അനധികൃതമായാണ് പടക്കശാല പ്രവര്‍ത്തിച്ചിരുന്നതെന്ന് സ്ഥലത്തത്തെിയ കലക്ടര്‍ എം.ജി. രാജമാണിക്യം പറഞ്ഞു. നടത്തിപ്പുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 20നും 21നുമാണ് താലപ്പൊലി മഹോത്സവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.