റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറന്‍ കവാടം സ്ഥാപിക്കാന്‍ പ്രമേയം

ആലുവ: റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറന്‍ കവാടം നിര്‍മിക്കണമെന്ന പ്രമേയം നഗരസഭ കൗണ്‍സില്‍ അംഗീകരിച്ചു. റെയില്‍വേയിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളിലും കവാടത്തിനായി സമ്മര്‍ദം ചെലുത്തുമെന്ന് ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം ഉറപ്പുനല്‍കി. നിര്‍ദിഷ്ട പടിഞ്ഞാറന്‍ കവാടം സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ ജനങ്ങള്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് കൗണ്‍സിലില്‍ പടിഞ്ഞാറന്‍ കവാടത്തിനായി ശബ്ദം ഉയര്‍ന്നത്. കവാടം നിര്‍മിച്ചാല്‍ കൊച്ചി മെട്രോയും ഉള്‍പ്പെടുത്തി യാത്രാ ഹബുണ്ടാക്കാന്‍ കഴിയും. മേഖലയുടെ വികസനത്തിനും പടിഞ്ഞാറന്‍ കവാടം അനിവാര്യമാണ്. നിലവിലെ ഗുഡ്സ് ഷെഡ് മാറ്റിസ്ഥാപിക്കണമെന്നും പടിഞ്ഞാറന്‍ കവാടം വരുന്നതോടെ തൊഴില്‍ നഷ്ടപ്പെടുന്ന റെയില്‍വേ ഗുഡ്സ് തൊഴിലാളികളെ പുനര്‍വിന്യസിപ്പിക്കണമെന്നും കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.