പെരിയാര്‍വാലി കനാല്‍ ശുചീകരണം: മാലിന്യം ബണ്ടിനരികില്‍ കൂട്ടിയിടുന്നു

കോതമംഗലം: പെരിയാര്‍വാലി കനാലരികില്‍ ചളിയും മാലിന്യവും നിക്ഷേപിച്ചത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. വേനലിന് മുന്നോടിയായി വെള്ളം തുറന്ന് വിടാന്‍ സൗകര്യമൊരുക്കുന്നതിന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ജോലിയുടെ ഭൂരിഭാഗം കരാറുകാര്‍ക്കും കുറച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുമായിരുന്നു നല്‍കിയിരുന്നത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍നിന്ന് വെള്ളം തുറന്നുവിടണമെന്നാവശ്യം ഉയര്‍ന്നതോടെയാണ് പെരിയാര്‍വാലി അധികൃതര്‍ ശുചീകരണത്തെക്കുറിച്ച് ആലോചിക്കുന്നത്. എന്നാല്‍, ശുചീകരണപ്രവൃത്തി ഏല്‍പിക്കുന്നത് സംബന്ധിച്ച തര്‍ക്കത്തത്തെുടര്‍ന്ന് കാലതാമസം നേരിട്ടു. കരാറുകാര്‍ ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കനാല്‍ വശങ്ങളിലെ കാടുകള്‍ വെട്ടിത്തെളിച്ച് ബണ്ടുകളില്‍ നിക്ഷേപിക്കുകയായിരുന്നു. ഇതിനിടെ നെല്ലിക്കുഴി പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപകമായതിന് പിന്നില്‍ പെരിയാര്‍വാലി കനാലിലെ കെട്ടിക്കിടക്കുന്ന മാലിന്യമാണന്ന ആക്ഷേപത്തത്തെുടര്‍ന്ന് വെള്ളം തുറന്നുവിട്ട് മാലിന്യം ഒഴുക്കിവിട്ടു. വെള്ളവും മാലിന്യവും കോരിക്കളയാന്‍ തൊഴിലാളികള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് മാലിന്യം കോരി കനാലിന്‍െറ ഇരുകരകളിലും നിക്ഷേപിക്കുകയായിരുന്നു. നെല്ലിക്കുഴി കനാല്‍പാലം മുതല്‍ ഇളംമ്പ്ര മറ്റത്തിപീടിക വരെ തകര്‍ന്ന റോഡിലെ കുഴികളിലേക്കാണ് ഈ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. മാലിന്യം കോരിമാറ്റുന്നതിന് കരാര്‍ എടുത്തവര്‍ ഉദ്യോഗസ്ഥ ഒത്താശയോടെയാണ് ഇത് ചെയതതെന്നും ആരോപണമുണ്ട്. മഞ്ഞപ്പിത്തം പടരുന്നതിനിടെ രോഗം വ്യാപിപ്പിക്കുന്ന പ്രവൃത്തി ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ മാലിന്യനീക്കത്തിന് ഒരു ശ്രമവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവാത്തത് പ്രതിഷേധത്തിന് ഇടയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.