കോയിക്കല്‍ക്കടവില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങി

ചെങ്ങമനാട്: പെരിയാറിന്‍െറ കൈവഴിയായ ചെങ്ങമനാട് കോയിക്കല്‍ക്കടവ് ഭാഗത്ത് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങിയ നിലയില്‍ കണ്ടത്തെി. കോയിക്കല്‍ക്കടവ് പാലത്തിന് സമീപവും കുളിക്കടവിലുമായി 100 മീറ്ററോളം ദൂരത്തിലാണ് വെള്ളിയാഴ്ച രാവിലെ ചത്ത മത്സ്യങ്ങള്‍ കണ്ടത്തെിയത്. പരല്‍, പൂളോന്‍, ചെമ്മീന്‍, കൊഞ്ച്, കരിമീന്‍, ആരോന്‍, നന്ദന്‍ തുടങ്ങിയ നാടന്‍ മത്സ്യങ്ങളാണ് ചത്തത്. ശുദ്ധവായു കിട്ടാത്തതുമൂലമാണ് ചത്തതെന്നാണ് മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാണിക്കുന്നത്. ചത്ത മത്സ്യങ്ങള്‍ ഏകദേശം 30 കിലോ തൂക്കം വരും. അനേകം മത്സ്യങ്ങള്‍ പുഴയില്‍ ചത്ത് താഴ്ന്ന നിലയിലും കണ്ടത്തെിയിട്ടുണ്ട്. പ്രദേശത്തെ സ്വകാര്യ റബര്‍ ഫാക്ടറിയില്‍നിന്ന് രാസാവശിഷ്ടങ്ങള്‍ ചെങ്ങല്‍ത്തോട്ടിലേക്ക് തള്ളിവിടുന്നത് മൂലമാണ് ചത്തതെന്ന് മത്സ്യത്തൊഴിലാളികളും നാട്ടുകാരും പറയുന്നു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ പുഴയിലും തോട്ടിലും പുത്തന്‍തോട് ഇറിഗേഷന്‍ കനാലുകളിലുമടക്കം റബര്‍ ഫാക്ടറിയില്‍നിന്നുള്ള മാലിന്യം ഒഴുകിയത്തെുന്നതായി വ്യാപക പരാതിയാണുള്ളത്. അതിനിടെ, ഒഴുക്കില്ലാതെ രാസമാലിന്യം കെട്ടിക്കിടക്കുന്ന പുഴജലം സമീപത്തെ കിണറുകളിലേക്ക് നീരുറവയായത്തെുന്നതും നാട്ടുകാരില്‍ ഭീതി സൃഷ്ടിച്ചിരിക്കുക യാണ്. വെള്ളത്തിന് നിറവ്യത്യാസവും രുചിഭേദമുണ്ടാകുന്നെന്നുമാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.