ഹോട്ടലിലെ ലിഫ്റ്റില്‍ കുടുങ്ങിയ എട്ടുപേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

അങ്കമാലി: ഹോട്ടലിലെ ലിഫ്റ്റില്‍ കുടുങ്ങിയ എട്ടുപേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. അങ്കമാലി മുണ്ടാടന്‍ ടൂറിസ്റ്റ് ഹോമിലെ ലിഫ്റ്റില്‍ ഞായറാഴ്ച വൈകുന്നേരം 6.30നായിരുന്നു സംഭവം. വൈ.എം.സി.എ മീറ്റിങ് കഴിഞ്ഞ് ഇറങ്ങുന്നതിനിടെ അഞ്ചുപേര്‍ക്ക് കയറാവുന്ന ലിഫ്റ്റില്‍ എട്ടുപേര്‍ കയറിയതാണ് ലിഫ്റ്റ് തകരാറിലാകാന്‍ കാരണം. രണ്ടാംനിലയിലത്തെിയപ്പോഴാണ് ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായത്. 20 മിനിറ്റോളം യാത്രക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി. അതോടെ ശ്വാസംമുട്ടും അനുഭവപ്പെട്ടു. തുടര്‍ന്ന് യാത്രക്കാരിലൊരാള്‍ അങ്കമാലി അഗ്നിശമന സേനയില്‍ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫിസര്‍ ടി.കെ. അജയ്യുടെ നേതൃത്വത്തിലത്തെിയ ഉദ്യോഗസ്ഥര്‍ ഹൈഡ്രോളിക് ഉപകരണങ്ങളുപയോഗിച്ച് അതിസാഹസികമായാണ് ലിഫ്റ്റിന്‍െറ വാതില്‍ അകത്തിമാറ്റി യാത്രക്കാരെ പുറത്തിറക്കിയത്. യാത്രക്കാര്‍ പലരും അവശനിലയിലായിരുന്നു. ലീഡിങ് ഫയര്‍മാന്‍ എ.പി. സുരേഷ്, സീനിയര്‍ ഫയര്‍മാന്‍മാരായ പി.ആര്‍. പ്രദീപ്കുമാര്‍, പി.എം. മജീദ്, റെജി എസ്. വാര്യര്‍, ഫയര്‍മാന്‍ ഡ്രൈവര്‍മാരായ എം.എസ്. റാഫി, വില്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.