ശ്രീകൃഷ്ണ ജയന്തി ആഘോഷം: നടപടി ഭയന്ന് പറവൂരിലെ ഇടതുനേതാക്കള്‍

പറവൂര്‍: സി.പി.എം, സി.പി.ഐ സംഘടനകള്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചിട്ടില്ളെന്ന സംസ്ഥാന സെക്രട്ടറിമാരായ കോടിയേരി ബാലകൃഷ്ണന്‍െറയും കാനം രാജേന്ദ്രന്‍െറയും പ്രസ്താവനകളില്‍ ഇടതുനേതാക്കള്‍ക്ക് ആശയക്കുഴപ്പം. പറവൂരില്‍ ബാലവേദിയുടെയും ബാലസംഘത്തിന്‍െറയും നേതൃത്വത്തില്‍ ഓണാഘോഷത്തിന്‍െറ ഭാഗമായി ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ പാര്‍ട്ടി മുഖപത്രങ്ങള്‍ തന്നെ തിരിഞ്ഞതാണ് ആശങ്കക്ക് കാരണം. ആറാം തീയതിയിലെ സി.പി.എം മുഖപത്രത്തില്‍ കെടാമംഗലം ബാലവേദി സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്‍െറ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. സി.പി.ഐ ഏഴിക്കര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍.ആര്‍. സുധാകരന്‍െറ നേതൃത്വത്തിലാണ് പരിപാടി ഒരുക്കിയത്. സി.പി.ഐ, ബാലവേദിയുടെ നേതൃത്വത്തില്‍ പറവൂരില്‍ മാത്രമാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചതെന്ന് മണ്ഡലം സെക്രട്ടറി കെ.ബി. അറുമുഖന്‍ പറഞ്ഞു. സി.പി.എം നേതൃത്വത്തില്‍ വടക്കേക്കര പഞ്ചായത്തിലെ വാവക്കാടും കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരത്തും ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര നടത്തി. വാവക്കാട് കഴിഞ്ഞ ഏഴുവര്‍ഷമായി ശ്രീകൃഷ്ണ സേവാസംഘം രൂപവത്കരിച്ച് സി.പി.എം ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നുണ്ട്. പരിപാടിക്ക് നേതൃത്വം നല്‍കിയവരാണ് ആശങ്കയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.