മഹാരാജാസ് ഡിഗ്രി പ്രവേശം: ദലിത് സംഘടനകള്‍ പ്രകടനം നടത്തി

കൊച്ചി: നിയമവിധേയമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ദലിത്-പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി പ്രവേശം നിഷേധിച്ച എറണാകുളം മഹാരാജാസ് കോളജ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് മഹാരാജാസ് കോളജിനുമുന്നിലേക്ക് ദലിത് സംഘടനകളുടെ ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ച് കോളജിനുമുന്നില്‍ പൊലീസ് തടഞ്ഞു. കേരള ദലിത് മഹാസഭ സംസ്ഥാന പ്രസിഡന്‍റ് സി.എസ്. മുരളി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസത്തില്‍നിന്ന് ദലിത് പിന്നാക്ക സമുദായങ്ങളെ മാറ്റിനിര്‍ത്താനുള്ള ചാതുര്‍വര്‍ണ്യ ശക്തികളുടെ ഗൂഢാലോചനയാണ് സംഭവത്തിനുപിന്നിലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രതിനിധികളും കോളജ് സംരക്ഷണസമിതി പ്രതിനിധികളും കോളജ് അധികൃതരും നടത്തിയ ചര്‍ച്ചയിലുണ്ടായ ഒത്തുതീര്‍പ്പിന്‍െറ ലംഘനമാണിതെന്നും ആരോപിച്ചു. വിവിധ കക്ഷിനേതാക്കളായ വി.എസ്. രാധാകൃഷ്ണന്‍, ജയ്സണ്‍ കൂപ്പര്‍, കെ.പി. ഷിഹാബ്, ടി.എസ്. അനില്‍കുമാര്‍, ലൈജു മങ്ങാടന്‍, അശ്വതി രാജപ്പന്‍, രാഘവന്‍ അയ്യമ്പിള്ളി, വി.ആര്‍. രാജേന്ദ്രപ്രസാദ് എന്നിവര്‍ സംസാരിച്ചു. കേരള ദലിത് മഹാസഭാ ജില്ലാ സെക്രട്ടറി ടി.പി. മുരുകേശന്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.