സ്കൂളില്‍ ബോംബ് വെച്ചെന്ന് വ്യാജസന്ദേശം

പള്ളുരുത്തി: നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂളില്‍ ബോംബ്വെച്ചന്ന ഫോണ്‍ സന്ദേശം പ്രദേശത്തെ രണ്ടര മണിക്കൂര്‍ മുള്‍മുനയില്‍ നിര്‍ത്തി. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സ്കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിക്കുന്നത്. ഒമ്പതേകാലോടെ പള്ളുരുത്തി പൊലീസിന് വിവരം നല്‍കുകയും ഉടന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ജി. രവീന്ദ്രനാഥിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡോഗ്സ്ക്വാഡും സ്ഥലത്തത്തെി ക്ളാസ്മുറികളില്‍നിന്ന് കുട്ടികളെ പുറത്തിറക്കിയശേഷം തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു. കുട്ടികള്‍ പരിഭ്രാന്തരാകാതിരിക്കാന്‍ മോക്ഡ്രില്ലാണെന്ന് പറഞ്ഞാണ് പൊലീസ് വിദ്യാര്‍ഥികളെ ക്ളാസ് മുറികളില്‍നിന്ന് ഇറക്കിയത്. സ്കൂളില്‍ സയന്‍സ് എക്സിബിഷന്‍ നടക്കുന്നതിനാല്‍ ചില കുട്ടികളുടെ ബാഗില്‍നിന്ന് യന്ത്രസാമഗ്രികള്‍ ലഭിച്ചെങ്കിലും അതെല്ലാം എക്സിബിഷന്‍െറ ഉപയോഗത്തിനുള്ളതാണെന്ന് പൊലീസ് കണ്ടത്തെി. രണ്ടര മണിക്കൂര്‍ പൊലീസ് സ്കൂളിലെ മുഴുവന്‍ ക്ളാസ് മുറികളിലും കയറിയിറങ്ങി. കുട്ടികളുടെ ബാഗ് ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടത്തൊനായില്ല. സ്കൂളിന് സമീപത്തെ ഒരു കടയിലെ കോയിന്‍ ബോക്സ് ഫോണില്‍നിന്നാണ് സന്ദേശം ലഭിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടത്തെി.കുട്ടിയുടെ ശബ്ദത്തിലാണ് സന്ദേശം ലഭിച്ചത്. കബളിപ്പിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ ആരെങ്കിലുമായിരിക്കാം ഫോണ്‍ ചെയ്തതെന്നാണ് പൊലീസിന്‍െറ നിഗമനം. ഫോണ്‍ചെയ്ത ആള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. വിവരമറിഞ്ഞ് വന്‍ജനക്കൂട്ടമാണ് സ്കൂള്‍ പരിസരത്ത് തടിച്ചുകൂടിയത്. പള്ളുരുത്തി എസ്.ഐ വി. വിബിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജനത്തെ നിയന്ത്രിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.