വില്ലേജ്​ ഓഫിസുകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തൽ പദ്ധതി

കാഞ്ഞങ്ങാട്: കാര്യക്ഷമവും ജനസൗഹൃദവുമായ സിവിൽ സർവിസ് യാഥാർഥ്യമാക്കുന്നതി​െൻറ ഭാഗമായി കേരള എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ ജില്ലയിൽ 18 വില്ലേജ് ഓഫിസുകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തൽ പദ്ധതി തുടങ്ങി. ജില്ലതല ഉദ്ഘാടനഭാഗമായി അജാനൂർ വില്ലേജ് ഓഫിസിനോടനുബന്ധിച്ച് നിർമിച്ച ജനസൗഹൃദ ഇരിപ്പിടം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്തു. അജാനൂർ പഞ്ചായത്ത് പ്രസിഡൻറ് പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. ഫർണിച്ചർ വിതരണം േഹാസ്ദുർഗ് തഹസിൽദാർ എസ്. ശശിധരൻ പിള്ള, അജാനൂർ വില്ലേജ് ഓഫിസർ പി. ഗോപാലകൃഷ്ണന് നൽകി ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ടി.പി. ഉഷ, ജോയൻറ് കൗൺസിൽ സെക്രേട്ടറിയറ്റ് അംഗം കെ. നരേഷ് കുമാർ, എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.പി. ഗംഗാധരൻ സ്വാഗതവും ജില്ല പ്രസിഡൻറ് എം. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. അജാനൂരിന് പുറേമ മാലോം, എളേരി, കരിന്തളം, നോർത്ത് തൃക്കരിപ്പൂർ, കയ്യൂർ, പേരോൽ, തളങ്കര, കുഡ്‌ലു, കളനാട്, ആദൂർ, മുളിയാർ, മുന്നാട്, മടിക്കൈ, പുല്ലൂർ എന്നീ വില്ലേജുകളിലാണ് അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നത്. ഫർണിച്ചർ, കുടിവെള്ള സൗകര്യം ഒരുക്കൽ, ജനസൗഹൃദ ഇരിപ്പിടം എന്നിവ ഇവിടങ്ങളിൽ ഒരുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT