ദുരിതാശ്വാസ നിധിയിലേക്ക് സഹായമൊഴുകുന്നു

കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങളൊഴുകുന്നു. താലൂക്ക് ഓഫിസിൽ നടന്ന ചടങ്ങിൽ തെക്കേപ്പുറം വാട്സ് ആപ് കൂട്ടായ്മയുടെ 1,50,000 രൂപ തെക്കേപ്പുറം മുസ്ലിം ജമാഅത്ത് സെക്രട്ടറി എം. ഇബ്രാഹിമി​െൻറ നേതൃത്വത്തിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് കൈമാറി. ടി.പി. ലത്തീഫ്, പി.എം. ഹസൈനാർ, സി. ഷാഹുൽ ഹമീദ്, ആരിഫ്, സൈനുദ്ദീൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തൈക്കടപ്പുറം ശാലിയ സമുദായ വികസന സമിതി ഭാരവാഹികൾ 25,000 രൂപ മന്ത്രി ഇ. ചന്ദ്രശേഖരന് കൈമാറി. ഇതേ ചടങ്ങിൽ സ​െൻറ്‌ ആൻറണി ചർച്ച് ബന്ധൽ 25, 000രൂപ വികാരി ഫാ. എബ്രഹാം പുതുശേരി പള്ളിക്കമ്മിറ്റി സെക്രട്ടറി ജോസ് തേക്കുംകാട്ടിൽ, ഷാജൻ പൈങ്ങോട്ട്, സുനിൽ കണ്ടത്തിൽ എന്നിവർ ചേർന്ന് മന്ത്രിക്ക് കൈമാറി. താലൂക്ക് ഓഫിസിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് മത്സ്യ മർച്ചൻറ് ഏജൻസി, ചുമട്ടുതൊഴിലാളി, മത്സ്യ വിൽപന തൊഴിലാളി 53,210 രൂപ ഫിഷ് മർച്ചൻറ് ജില്ല പ്രസിഡൻറ് സി.എച്ച്. മൊയ്തിൻ കുഞ്ഞി, മേഖല ട്രഷറർ ശ്രീസൻ എന്നിവർ ചേർന്ന് നൽകി. അതിയാമ്പൂർ ചിന്മയ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് 75,000 രൂപ നല്‍കി. വിദ്യാലയം സെക്രട്ടറി കെ.ജി. പൈ തുക റവന്യൂ മന്ത്രിക്ക് കൈമാറി. വെള്ളിക്കോത്ത് പ്രദേശത്തെ ഗള്‍ഫ് മലയാളികളുടെ കൂട്ടായ്മയായ ആല്‍ത്തറക്കൂട്ടം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ നല്‍കി. ആല്‍ത്തറക്കൂട്ടം പ്രതിനിധി എം. ഗണേശന്‍ മന്ത്രി ഇ. ചന്ദ്രശേഖരന് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനില്‍വെച്ച് തുകയുടെ ചെക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.