ആതിരയുടെ ചികിത്സക്ക്​ അംബിക കോളജ് പൂർവ വിദ്യാർഥികളുടെ കൈത്താങ്ങ്​

ആതിരയുടെ ചികിത്സക്ക് അംബിക കോളജ് പൂർവ വിദ്യാർഥികളുടെ കൈത്താങ്ങ് ഉദുമ: മുന്നാട് പീപ്ൾസ് കോളജ് വിദ്യാർഥി കൊളത്തൂർ സ്വദേശി ആതിരയുടെ ചികിത്സ സഹായ നിധിയിലേക്ക് പാലക്കുന്ന് അംബിക കോളജ് പൂർവ വിദ്യാർഥി വെൽെഫയർ അസോസിയേഷൻ ഒരുലക്ഷം രൂപ നൽകി. അധ്യാപക-പൂർവ വിദ്യാർഥികളിൽനിന്ന് സ്വരൂപിച്ച തുക അംബിക കോളജിൽ നടന്ന ചടങ്ങിൽ കെ. കുഞ്ഞിരാമൻ എം.എൽ.എക്ക്‌ കൈമാറി. അസോസിയേഷൻ പ്രസിഡൻറ് മുഹമ്മദ് ഷാഫി പാലക്കുന്ന് അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എ. മുഹമ്മദലി, ആതിര ചികിത്സ കമ്മിറ്റി കൺവീനർ നാരായണൻ കൊളത്തൂർ, അംബിക കോളജ് മുൻ പ്രിൻസിപ്പൽ ബാലകൃഷ്ണൻ, സെക്രട്ടറി അജിത് സി. കളനാട്, വൈസ് പ്രസിഡൻറ് ഗംഗാധരൻ മലാംകുന്ന്, അഭിലാഷ് ബേവൂരി, ഭാനുമതി, ബഷീർ പാക്യാര, പ്രദീപ് കൊളത്തൂർ, മുഹമ്മദ് കളനാട് എന്നിവർ സംസാരിച്ചു. പടം: uduma Ambika college.jpg ആതിര ചികിത്സ സഹായ നിധിയിലേക്ക് പാലക്കുന്ന് അംബിക കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മ സ്വരൂപിച്ച തുക കെ. കുഞ്ഞിരാമൻ എം.എൽ.എക്ക് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT