പുതിയ പോസിറ്റിവ് കേസുകളില്ല

ഒമ്പതുപേർ കോവിഡ് മുക്തരായി കാസർേകാട്: ആര്‍ക്കും കോവിഡ് -19 സ്ഥിരീകരിക്കാതെ ജില്ലക്ക് ബുധനാഴ്ച ആശ്വാസ ദിനം. കോവിഡ് ചികിത്സയിലായിരുന്ന ഒമ്പത് പേരുടെ ഫലം നെഗറ്റിവായി. ഇതോടെ 102 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവർ. കാസര്‍കോട് ഉക്കിനടുക്ക മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയില്‍നിന്നുവന്ന് മേയ് 22ന് രോഗം സ്ഥിരീകരിച്ച 42 വയസ്സുള്ള കുമ്പള സ്വദേശി, മഹാരാഷ്ട്രയില്‍നിന്നുവന്ന് 23ന് രോഗം സ്ഥിരീകരിച്ച 35 വയസ്സുള്ള പൈവളിഗെ സ്വദേശി, മഹാരാഷ്ട്രയില്‍നിന്നുവന്ന് 24ന് രോഗം സ്ഥിരീകരിച്ച 60 വയസ്സുള്ള വോര്‍ക്കാടി സ്വദേശി, യു.എ.ഇയില്‍നിന്നുവന്ന് 25ന് രോഗം സ്ഥിരീകരിച്ച 38 വയസ്സുള്ള ഉദുമ സ്വദേശി, മഹാരാഷ്ട്രയില്‍നിന്നുവന്ന് 25ന് കോവിഡ് പോസിറ്റിവായ 45 വയസ്സുള്ള മംഗല്‍പാടി സ്വദേശി, മഹാരാഷ്ട്രയില്‍നിന്നുവന്ന് 25ന് കോവിഡ് പോസിറ്റിവായ 60 വയസ്സുള്ള കുമ്പള സ്വദേശി, മഹാരാഷ്ട്രയില്‍നിന്നുവന്ന് 29ന് കോവിഡ് പോസിറ്റിവായ 63 വയസ്സുള്ള ബദിയടുക്ക സ്വദേശി എന്നിവര്‍ക്കും ഉദയഗിരി സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയില്‍നിന്നുവന്ന് മേയ് 31ന് കോവിഡ് പോസിറ്റിവായ 23 വയസ്സുള്ള മംഗല്‍പാടി സ്വദേശി, മഹാരാഷ്ട്രയില്‍നിന്നുവന്ന് ജൂണ്‍ ഒന്നിന് കോവിഡ് പോസിറ്റിവായ 36 വയസ്സുള്ള ബദിയടുക്ക സ്വദേശി എന്നിവര്‍ക്കുമാണ് ബുധനാഴ്ച കോവിഡ് നെഗറ്റിവായത്. നിരീക്ഷണത്തിലുള്ളത് 3559 പേര്‍ വീടുകളില്‍ 3204 പേരും ആശുപത്രികളില്‍ 355 പേരുമുള്‍പ്പെടെ 3559 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതിയതായി 335 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 610 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. 402 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി 210 പേരെ കോവിഡ് കെയര്‍ സൻെററുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT