കെടെറ്റ് പരീക്ഷ വിജയികളുടെ യോഗ്യത പരിശോധന

കാസർകാട്: 2020 ഫെബ്രുവരിയില്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍, കാഞ്ഞങ്ങാട് ദുര്‍ഗ് ഹൈസ്‌കൂള്‍, കാഞ്ഞങ്ങാട് ജി.വി.എച്ച്.എസ്, ഹോസ്ദുര്‍ഗ് ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളില്‍ നടന്ന കെടെറ്റ് പരീക്ഷയില്‍ വിജയിച്ച പരീക്ഷാര്‍ഥികളുടെ യോഗ്യതാ പത്ര പരിശോധന ജൂണ്‍ 15 മുതല്‍ കാഞ്ഞങ്ങാട് ജില്ല വിദ്യാഭ്യാസ ഓഫിസില്‍ നടക്കും. 500501 മുതല്‍ 500696 വരെയുള്ള രജിസ്റ്റര്‍ നമ്പറുകളുള്ളവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ 15ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരുമണി വരെയും 500716 മുതല്‍ 500969 വരെ രജിസ്റ്റര്‍ നമ്പറുകളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ 15ന് ഉച്ചക്ക് 1.30 മുതല്‍ വൈകീട്ട് അഞ്ചുവരെയും 600437 മുതല്‍ 600556 വരെയുള്ള രജിസ്റ്റര്‍ നമ്പറുകാരുടെ പരിശോധന ജൂണ്‍ 16ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക്ഒരുമണി വരെയും രജിസ്റ്റര്‍ നമ്പര്‍ 600557 മുതല്‍ 600656 വരെയുള്ളവരുടെ പരിശോധന ഉച്ചക്കുശേഷവും 600658 മുതല്‍ 600774 വരെയുള്ള രജിസ്റ്റര്‍ നമ്പരുകാരുടെ പരിശോധന ജൂണ്‍ 17 ന് രാവിലെ മുതല്‍ ഉച്ച വരെയും 600775 മുതല്‍ 600883 വരെയുള്ളവരുടെ പരിശോധന ഉച്ചക്കുശേഷവും 700643 മുതല്‍ 700814 വരെയുള്ള രജിസ്റ്റര്‍ നമ്പറുകാരുടെ പരിശോധന ജൂണ്‍ 18 ന് രാവിലെ മുതല്‍ ഉച്ച വരെയും 700815 മുതല്‍ 700993 വരെയുള്ളവരുടെ പരിശോധന ഉച്ചക്കുശേഷവും 700999 മുതല്‍ 701106 വരെയുള്ള രജിസ്റ്റര്‍ നമ്പറുകാരുടെ പരിശോധന ജൂണ്‍ 19 ന് രാവിലെ മുതല്‍ ഉച്ച വരെയും 701107 മുതല്‍ 701291 വരെയുള്ളവരുടെ പരിശോധന ഉച്ചക്കുശേഷവും നടക്കും. ജൂണ്‍ 22ന് രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ച് വരെ 800231 മുതല്‍ 800432 വരെ രജിസ്റ്റര്‍ നമ്പറുകാരുടെയും മുന്‍ വര്‍ഷങ്ങളില്‍ ബാക്കിയുള്ളവരുടെും സര്‍ട്ടിഫിക്കറ്റ് പരിശോധന നടക്കും. അര്‍ഹരായ പരീക്ഷാർഥികള്‍ ഹാള്‍ ടിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (ആവശ്യമെങ്കില്‍), അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ഇവയുടെ പകര്‍പ്പുകള്‍ സഹിതം നിശ്ചയിച്ച് ദിവസങ്ങളില്‍ കാഞ്ഞങ്ങാട് ജില്ല വിദ്യാഭ്യാസ ഓഫിസില്‍ ഹാജരാകണം. 2019 നവംബര്‍ മാസത്തില്‍ നടന്ന കെടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ജൂണ്‍ 15ന് രാവിലെ 10മുതല്‍ വൈകീട്ട് അഞ്ചുവരെ നടക്കും. ബന്ധപ്പെട്ടവര്‍ ഹാള്‍ടിക്കറ്റുമായി എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT