ക്ലീൻ മൊഗ്രാലുമായി ദേശീയവേദിയും

മൊഗ്രാൽ: സംസ്ഥാന സർക്കാർ സംസ്ഥാന വ്യാപകമായി നടത്തുന്ന ശുചീകരണ യജ്ഞത്തിൽ പങ്കാളികളാകാൻ മൊഗ്രാൽ ദേശീയവേദിയും. ഞായറാഴ്ചയാണ് ശുചീകരണ പരിപാടി. അന്നേദിവസം 'ക്ലീൻ മൊഗ്രാൽ' എന്ന പേരിൽ ദേശീയവേദി നാട്ടുകാരുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ മൊഗ്രാൽ പാലം മുതൽ കൊപ്രബസാർ വരെയുള്ള ദേശീയപാത നടപ്പാതകൾ ശുചീകരിക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന ശുചീകരണ പരിപാടിയിൽ നാട്ടുകാരും സന്നദ്ധ സംഘടന പ്രവർത്തകരും പെങ്കടുക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT