പരമ്പരാഗത തൊഴിലാളികൾക്ക് കോവിഡ് ദുരിതാശ്വാസം അനുവദിക്കണം

നീലേശ്വരം: പരമ്പരാഗത തൊഴിലാളികൾക്ക് കോവിഡ് ദുരിതാശ്വാസമായി 5000 രൂപ അനുവദിക്കണമെന്നും കേന്ദ്ര സർക്കാറിൻെറ രണ്ടുലക്ഷം കോടി പാക്കേജ് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഒ.ബി.സി കോൺഗ്രസ് നീലേശ്വരം ബ്ലോക്ക് കമ്മിറ്റി പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ നിൽപ്പുസമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഒ.ബി.സി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി. രാമചന്ദ്രൻ, സേവാദൾ സംസ്ഥാന വൈസ് പ്രസിഡൻറ് രമേശൻ കരുവാച്ചേരി, ഒ.ബി.സി കോൺഗ്രസ് ജില്ല ചെയർമാൻ എം.വി. ഭരതൻ, വൈസ് ചെയർമാൻ കെ. വിശ്വനാഥൻ, ജനറൽ സെക്രട്ടറിമാരായ ഫൈസൽ പേരോൽ, സുധാകരൻ തയ്യിൽ, ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.കെ. കുമാരൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി കെ. രാജീവൻ സ്വാഗതവും നഗരസഭ കൗൺസിലർ കെ.വി. ശശികുമാർ നന്ദിയും പറഞ്ഞു. പടം nlr obc congress samaramഒ.ബി.സി കോൺഗ്രസ് നീലേശ്വരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന നിൽപ്പുസമരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT