സ്​പെഷൽ ഡ്രൈവുമായി പൊലീസ്; രണ്ടു മണിക്കൂറിൽ ഒന്നര ലക്ഷം പിഴ

കാസർകോട്: ജില്ലയിൽ ലോക്ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ സ്പെഷൽ ഡ്രൈവുമായി പൊലീസ്. കഴിഞ്ഞ ദിവസം വൈകീട്ട് നാലുമുതൽ ആറുവരെ നടത്തിയ പരിശോധനയിൽ 711 വാഹനങ്ങൾ പരിശോധിച്ചു. ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് 37 കേസുകളും 281 പെറ്റി കേസുകളും രജിസ്റ്റർ ചെയ്തു. 1,52,500 രൂപ പിഴ ഈടാക്കുകയും ചെയ്തു. വരുംദിവസങ്ങളിലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT