ഓൺലൈൻ ചാനൽ എം.ഡിക്കും വിഡിയോ എഡിറ്റർക്കും പൊലീസ്​ മർദനം

കാസർകോട്: . നുള്ളിപ്പാടി ദേശീയപാതയിൽ പ്രവർത്തിക്കുന്ന ഓഫിസ് പൂട്ടി ഇരുവരും ഇറങ്ങിയപ്പോഴാണ് സംഭവമെന്ന് എം.ഡി ഹാരിസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ വിഡിയോ എഡിറ്റർ സുധീറിനൊപ്പം ഇറങ്ങിയപ്പോൾ സ്വകാര്യ വാഹനത്തിൽ മഫ്ടിയിൽ എത്തിയ പൊലീസ് ലാത്തി കൊണ്ട് മർദിക്കുകയായിരുന്നുവേത്ര. ഈ ഭാഗത്ത് വെളിച്ചക്കുറവുണ്ടായിരുന്നു. കാര്യമന്വേഷിക്കുന്നതിനിടയിൽ ഓഫിസ് ഈ സമയത്ത് തുറന്നതെന്തിനാണെന്നായിരുന്നത്രേ ചോദ്യം. കാസർകോട് സി.ഐ ആയിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്നും ഹാരിസ് പറഞ്ഞു. തിരിച്ചറിയൽ കാർഡ് കാണിച്ചപ്പോൾ പൊലീസ് സംഘം തിരിച്ചു പോവുകയായിരുന്നു. ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ രാത്രി ഏഴിനു ശേഷം ഇറങ്ങി നടക്കുന്നവരെ കണ്ടാൽ നടപടി സ്വീകരിച്ചു വരികയാണെന്നും മർദനമേറ്റവർ മാധ്യമ പ്രവർത്തകരാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും കാസർകോട് സി.ഐ പറഞ്ഞു. രാത്രി നഗരത്തിൻെറ പല ഭാഗങ്ങളിലും നിർദേശം ലംഘിച്ച് പലരും പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ടതിൻെറ ഭാഗമായി പരിശോധനക്കിറങ്ങുകയായിരുന്നു. കൂട്ടം കൂടി നിൽക്കുന്നവരെയും കടവരാന്തകളിൽ നിൽക്കുന്നവരെയുമാണ് അടിച്ചോടിച്ചത്. നുള്ളിപ്പാടിയിൽ രാത്രി ഒമ്പതിന് എത്തിയപ്പോൾ ഈ ഭാഗത്തും ചിലരെ കണ്ടപ്പോൾ ഒാടിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.