ബിഹാറിലേക്കുള്ള തൊഴിലാളികളുടെ പലായനശ്രമം പൊലീസ് തടഞ്ഞു

ചെറുവത്തൂർ: ബിഹാറിലേക്ക് തിരിച്ചുപോകാനുള്ള തൊഴിലാളികളുടെ ശ്രമം പൊലീസ് തടഞ്ഞു. പിലിക്കോട് നിന്നും കാൽനടയായും സൈക്കിളിലുമായി പോകാനുള്ള ശ്രമമാണ് ചന്തേര സി.ഐ സുരേഷ് ബാബുവിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞത്. അന്തർ സംസ്ഥാന തൊഴിലാളികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷം താമസസ്ഥലത്തേക്കുതന്നെ മടക്കിയയച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 40 കുടുംബങ്ങളാണ് സ്വന്തം സംസ്ഥാനത്തേക്ക് തിരിച്ചുപോകാൻ ശ്രമം നടത്തിയത്. കാലിക്കടവിലും പരിസര പ്രദേശങ്ങളിലും വാടക ക്വാർട്ടേഴ്സുകളിൽ താമസിക്കുന്ന തൊഴിലാളികളാണിവർ. രാജസ്ഥാനിൽ നിന്നുള്ള തൊഴിലാളികളെ തിരിച്ചയക്കുന്നതിനായി ആരോഗ്യ വകുപ്പ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. എന്നാൽ, തങ്ങൾക്ക് നടത്താത്തതിനാൽ ബിഹാറികൾ കടുത്ത പ്രതിഷേധത്തിലാണ്. തിരിച്ചുപോകാൻ സാധിക്കില്ലെന്ന ആശങ്കയെ തുടർന്നാണ് കാലിക്കടവിൽ സംഘടിച്ച സംഘം വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ പലായന ശ്രമം നടത്തിയത്. അന്തർ സംസ്ഥാന തൊഴിലാളികളെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇനിയും കാത്തുനിൽക്കാൻ കഴിയില്ലെന്നാണ് ബിഹാറി തൊഴിലാളികൾ ഒരേസ്വരത്തിൽ പറയുന്നത്. photo
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT