നെഹ്റു കോളജിന് 1.1 കോടി ധനസഹായം

നീലേശ്വരം: കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പില്‍നിന്നും അധ്യയന ഗവേഷണ സൗകര്യങ്ങളുടെ വികസനത്തിന് 1.10 കോടി രൂപ അനുവദിച്ചു. കോളജിലെ ശാസ്ത്ര വകുപ്പുകള്‍ക്കനുവദിച്ച ധനസഹായത്തില്‍ 32 ലക്ഷം അധ്യയന സൗകര്യ വികസനത്തിനും 60 ലക്ഷം ഗവേഷണ സൗകര്യങ്ങളുടെ വികസനത്തിനും ഏഴ് ലക്ഷം കമ്പ്യൂട്ടര്‍ ലാബ് സജ്ജമാക്കുന്നതിനും മൂന്ന് ലക്ഷം അനുബന്ധ പുസ്തകങ്ങള്‍ വാങ്ങുന്നതിനുമാണ് അനുവദിച്ചത്. അഞ്ചുലക്ഷം രൂപ ഇ-ലേണിങ് സെന്‍റര്‍ സ്ഥാപിക്കുന്നതിനും മൂന്ന് ലക്ഷം മെയിന്‍റനന്‍സിനും വകയിരുത്തും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍െറ ഫിസ്റ്റ് (ഫണ്ട് ഫോര്‍ ഇംപ്രൂവ്മെന്‍റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി) പദ്ധതി പ്രകാരം ഒരു കോടിയിലേറെ ധനസഹായം ലഭിക്കുന്ന മലബാറിലെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമായിരിക്കുകയാണ് സുവര്‍ണ ജൂബിലി വര്‍ഷത്തിലേക്ക് കടക്കുന്ന നെഹ്റു കോളജ്. പ്രിന്‍സിപ്പല്‍ ഡോ. പി.വി. പുഷ്പജ, ഫിസ്റ്റ് കോളജ്തല കോഓഡിനേറ്റര്‍ ഡോ. കെ.വി. മുരളി എന്നിവര്‍ ഒഡിഷയിലെ ഭുവനേശ്വറില്‍ നടന്ന ഫിസ്റ്റ് ഉന്നത സമിതി യോഗത്തില്‍ കോളജിന്‍െറ ഭാവി പരിപാടികള്‍ അവതരിപ്പിച്ചതിന്‍െറ ഫലമായാണ് കോളജിന് ധനസഹായം ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT