രാവണന്‍ ആടിത്തകര്‍ത്തു; കാവ്യോത്സവത്തില്‍ ‘രാവണപുത്രി’ക്ക് രംഗഭാഷ്യം

കാഞ്ഞങ്ങാട്: പത്ത് തലയുള്ള രാവണന്‍ വേദിയില്‍ ആടിത്തകര്‍ത്തപ്പോള്‍ കവികളും കലാകാരന്മാരുമടങ്ങിയ സദസ്സ് ലയിച്ചിരുന്നു. വയലാറിന്‍െറ പ്രശസ്തമായ രാവണപുത്രി എന്ന കവിതക്ക് കാഞ്ഞങ്ങാട് കാവ്യോത്സവത്തില്‍ നീലേശ്വരത്തെ അധ്യാപകന്‍ കെ.പി. ശശികുമാറാണ് മോണോആക്ടായി രംഗഭാഷയൊരുക്കിയത്. രാവണന്‍െറ വികാരവിചാരങ്ങള്‍ വളരെ സൂക്ഷ്മതയോടെ ശശികുമാര്‍ പകര്‍ത്തി. കമ്പരാമായണത്തില്‍നിന്ന് വയലാര്‍ അടര്‍ത്തിയെടുത്ത ഭാഗം കവിതയുടെ ഭാവതീവ്രത ഒട്ടും ചോരാതെ അനുയോജ്യമായ ആടയാഭരണങ്ങളണിഞ്ഞ് ശശികുമാര്‍ ആടിത്തകര്‍ത്തു. ശാപം കിട്ടിയതും സീത ജനിച്ചതും അവളെ കാണാന്‍ ഒരച്ഛന്‍െറ വേപഥുവോടെ ലോകാന്തരങ്ങളില്‍ അലഞ്ഞതും മറ്റും വളരെ തന്മയത്വത്തോടെയാണ് ആസ്വാദകര്‍ക്ക് മുന്നിലത്തെിച്ചത്. വിവിധ പുരാണ കഥാപാത്രങ്ങളെ അദ്ദേഹം കൈയടക്കത്തോടെ അവതരിപ്പിച്ചു. മോണോആക്ടില്‍ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ നിരവധി വിജയികളെ വാര്‍ത്തെടുത്തിട്ടുണ്ട് ശശികുമാര്‍. രാവണപുത്രി സോളോ ഡ്രാമയായി പലരും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ആദ്യന്തം കവിത മോണോആക്ട് രൂപത്തില്‍ അവതരിപ്പിക്കുന്നത് ആദ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT