അഗതിമന്ദിരത്തിൽ സന്തോഷം പങ്കുവെക്കാനായി വിദ്യാർഥികൾ

മാഹി: അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് സന്തോഷം പകർന്ന് എൻ.എസ്.എസ് വളൻറിയർമാരും വിദ്യാർഥികളും. മാഹി എക്സൽ പബ്ലിക് സ്കൂളിലെ നാഷനൽ സർവിസ് സ്കീം വളൻറിയർമാരുടെ നേതൃത്വത്തിലാണ് എടച്ചേരിയിലെ 'തണൽ' അഗതിമന്ദിരം സന്ദർശിച്ചത്. വൈസ് പ്രിൻസിപ്പൽ വി.കെ. സുധീഷ്, 'തണൽ' മാനേജർ ഇല്യാസ്, എൻ.എസ്.എസ് കോഓഡിനേറ്റർ സുരേശൻ, എൻ.എസ്.എസ് വളൻറിയർ കാർത്തിക് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികളും വളൻറിയർമാരും ശേഖരിച്ച സാധനങ്ങൾ വി.കെ. സുധീഷ് തണൽ അഡ്മിനിസ്ട്രേറ്റർ രാജൻ മാണിക്കോത്തിന് കൈമാറി. കോഓഡിനേറ്റർമാരായ വി.കെ. സുശാന്ത് കുമാർ, എം. വിനീഷ് കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി. സുരേശൻ, കമ്പ്യൂട്ടർ അധ്യാപിക പി.പി. നിഷ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.