ആദരായനവും നൃത്ത-ചിത്രരചന സായാഹ്നവും

ചൊക്ലി: കവിയൂർ രാജൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻെറ നേതൃത്വത്തിൽ ലൈബ്രറി കൗൺസിൽ മുൻകാല സജീവ പ്രവർത്തകർക ്കുള്ള ആദരവും നൃത്ത-ചിത്രരചന സായാഹ്നവും നടത്തി. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കവിയൂർ രാജഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു. എൻ.കെ. ദാസൻ അധ്യക്ഷത വഹിച്ചു. ടി.ടി.കെ. ശശി, കെ.എം. സപ്ന, എ. മുകുന്ദൻ, ടി.എം. ദിനേശൻ എന്നിവർ സംസാരിച്ചു. 65 വയസ്സ് കഴിഞ്ഞ ആദ്യകാല ലൈബ്രറി പ്രവർത്തകരായ കവിയൂർ രാജഗോപാലൻ, വി.എ. മുകുന്ദൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, വി.എ. നാണു, കെ. ശ്രീധരൻ, പി. മഹമൂദ്, കുഞ്ഞിക്കണ്ണൻ, ഇ.കെ. ഗോവിന്ദൻ, പി.വി. ജാനകി എന്നിവരെ ചടങ്ങിൽ ഖദർ വസ്ത്രം നൽകി ആദരിച്ചു. സി. മോഹനൻ സ്വാഗതവും കെ. സന്ദീപ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.