അല്ലാമാ ഇക്ബാലി​െന വർഗീയവത്കരിക്കാനുള്ള നീക്കം തള്ളണം

തളിപ്പറമ്പ്: ഇന്ത്യയുടെ ഹൃദയഗീതത്തിൻെറ കർത്താവായ അല്ലാമാ ഇക്ബാലിെന വർഗീയവത്കരിക്കാനുള്ള നീക്കം മതേതരവിശ്വ ാസികൾ പുച്ഛത്തോടെ തള്ളിക്കളയുമെന്ന് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇക്ബാലിൻെറ സാെര ജഹാൻ സെ അച്ഛാ ആലപിക്കാത്ത ഒരു സ്വാതന്ത്ര്യദിനവും കടന്നുപോയിട്ടില്ല. ഹിന്ദിഭാഷ വിലേപ്പാകാതെ വന്നപ്പോൾ ഉർദുവിൻെറ മെക്കിട്ടുകേറാനുള്ള നീക്കത്തിൻെറ ഭാഗമായാണ് ഉത്തർപ്രദേശിലെ സ്കൂൾ ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്ത നടപടിയെ കാണാനാകൂവെന്നും പട്ടാള ക്യാമ്പിൽപോലും ഖുദാ ഇസത് വഫാതാരി എന്നീ ഉർദു പദങ്ങൾ ഉപയോഗിക്കവെ ഇത്തരത്തിലുള്ള വിലകുറഞ്ഞ വർഗീയ പോഴത്തരങ്ങൾ നടക്കില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. അബ്ദുൽ ബഷീർ അധ്യക്ഷതവഹിച്ചു. ഇബ്നു ആദം, അഷ്‌റഫ്‌ പെടേന, അസ്‌ലം അറക്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.