നിയന്ത്രണംവിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി

ഇരിക്കൂർ: ഇരിക്കൂർ ടൗണിൽ നിയന്ത്രണംവിട്ട കാർ പൂട്ടിയിട്ട കടയിലേക്ക് പാഞ്ഞുകയറി. കല്യാട് റോഡ് ജങ്ഷനിലെ സി.എൻ. സിദ്ദീഖി​െൻറ ഉടമസ്ഥതയിലുള്ള കടയിലേക്കാണ് കാർ പാഞ്ഞുകയറിയത്. കണ്ണൂരിൽനിന്ന് ഇരിക്കൂർ വഴി ഇരിട്ടിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ഷട്ടർ തകർന്നു. ഇരിക്കൂർ പൊലീസ് സ്ഥലത്തെത്തി കാർ കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.