കിണർ റീ ചാർജ് പദ്ധതി അനിശ്ചിതത്വത്തിൽ; അപേക്ഷകൾ കെട്ടിക്കിടക്കുന്നു

കേളകം: വരൾച്ചയെ പ്രതിരോധിക്കാനും ഭൂഗർഭ ജലനിരപ്പ് ഉയർത്തി ജലലഭ്യത വർധിപ്പിക്കാനുമായി ആവിഷ്കരിച്ച കിണർ റീ ചാർജ് പദ്ധതി അനിശ്ചിതത്വത്തിൽ. ഗ്രാമപഞ്ചായത്തുകളിൽ ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. പേരാവൂർ ബ്ലോക്കിന് കീഴിലെ കേളകം, കണിച്ചാർ, കൊട്ടിയൂർ തുടങ്ങിയ പഞ്ചായത്തുകളിൽ കഴിഞ്ഞവർഷം പദ്ധതിക്ക് തുടക്കമിട്ടിരുന്നു. ഇതിനായി വാർഡുതോറും ഗുണഭോക്താക്കളെ കണ്ടെത്തുകയും ഉേദ്യഗസ്ഥ പരിശോധന പൂർത്തിയാക്കുകയും ചെയ്തതാണ്. വീടുകളുടെ മേൽക്കൂരയിൽനിന്ന് മഴവെള്ളം സംഭരിച്ച് ഫിൽറ്റർ ചെയ്ത് കിണറിലേക്ക് സംഭരിക്കുന്നതാണ് പദ്ധതി. 8500 രൂപയാണ് തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വീടിന് ബ്ലോക്ക് പഞ്ചാത്ത് നൽകുക. കൂടുതൽ തുക െചലവായാൽ അത് ഗുണഭോക്താവ് വഹിക്കണം. പഞ്ചായത്തുകൾക്കാണ് പദ്ധതി നടത്തിപ്പ് ചുമതല. എന്നാൽ, മഴക്കാലം അവസാനിക്കാറായിട്ടും തുടർനടപടികൾ ഉണ്ടാകുന്നില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി മലയോര മേഖലകളിൽ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. വേനലി​െൻറ തുടക്കം മുതൽ കുടിവെള്ളം വിതരണം ചെയ്യേണ്ട സ്ഥിതിയാണ്. പദ്ധതിക്കായി നൽകിയ അപേക്ഷകളിൽ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.