കൊ​ട്ടി​യൂ​ർ പീ​ഡ​നം : ഫാ. ​റോ​ബി​ൻ വ​ട​ക്കു​ഞ്ചേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ നാ​ളെ വി​ധി​

തലശ്ശേരി: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ മുഖ്യ പ്രതി ഫാ. റോബിൻ വടക്കുഞ്ചേരിയുടെ ജാമ്യാപേക്ഷയിൽ ശനിയാഴ്ച കോടതി വിധിപറയും. കഴിഞ്ഞ ദിവസം അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ഏപ്രിൽ ഒമ്പതുവരെ ഇയാളുടെ റിമാൻഡ് കാലാവധി നീട്ടിയിരുന്നു. കണ്ണൂർ സ്പെഷൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇയാളുടെ ജാമ്യാപേക്ഷ ജഡ്ജി അവധിയായതിനെ തുടർന്ന് വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ചയും ജഡ്ജി അവധിയായതിനാൽ കോടതി സിറ്റിങ് നടന്നില്ല. ഇതേത്തുടർന്നാണ് വിധിപറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.