ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി വൈദ്യുതി തൊഴിലാളികള്‍

കാഞ്ഞങ്ങാട്: സംസ്ഥാന ഗവണ്‍മ​െൻറി​െൻറ സമ്പൂര്‍ണ ശുചീകരണ കാമ്പയി​െൻറ ഭാഗമായി കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) കാഞ്ഞങ്ങാട് ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ല ആയുര്‍വേദ ആശുപത്രി പരിസരം ശുചീകരിച്ചു. പടന്നക്കാട് ആയുര്‍വേദ ആശുപത്രി പരിസരത്ത് സി.ഐ.ടി.യു ജില്ല പ്രസിഡൻറ് കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഒ.പി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കല്‍ ഓഫിസര്‍ സുഷമ, ഡോ. വേണു, ഡോ. വിനയകൃഷ്ണന്‍, ഡോ. ലീന, വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി വി. ജനാര്‍ദനന്‍, കെ. ശശിധരന്‍, കെ. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. പടം: kseb cleaning കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) കാഞ്ഞങ്ങാട് ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ല ആയുര്‍വേദ ആശുപത്രി പരിസരശുചീകരണം സി.ഐ.ടി.യു ജില്ല പ്രസിഡൻറ് കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.