അനുമോദിക്കും

തലശ്ശേരി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കതിരൂർ യൂനിറ്റ് അംഗങ്ങളുടെ മക്കളെയും പേരമക്കളെയും കാഷ് അവാർഡ് നൽകി അനുമോദിക്കും. സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് സഹിതമുള്ള അപേക്ഷ ജൂലൈ അഞ്ചിനകം ലഭിക്കണം. ഫോൺ: 9446447490. അവാർഡിന് അപേക്ഷ ക്ഷണിച്ചു മാഹി: കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പ് കുട്ടികളുടെ ക്ഷേമപ്രവർത്തനത്തിനായി ഏർപ്പെടുത്തിയ മൂന്ന് അവാർഡുകൾക്കായി അപേക്ഷ ക്ഷണിച്ചു. രാജീവ് ഗാന്ധി മാനവസേവ അവാർഡിന് 10 വർഷക്കാലം കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും ഉന്നമനത്തിനുംവേണ്ടി പ്രവർത്തിച്ചിട്ടുള്ള വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്. ദേശീയതലത്തിൽ മൂന്നു വ്യക്തികൾക്ക് അവാർഡ് ലഭിക്കും. 2016ലെ ശിശുക്ഷേമത്തിനുള്ള ദേശീയ അവാർഡിന് കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ അേപക്ഷിക്കാം. മൂന്നു വ്യക്തികൾക്കും അഞ്ചു സ്ഥാപനങ്ങൾക്കും അവാർഡ് നൽകും. 2017ലെ ദേശീയപ്രതിഭ അവാർഡിന് ഗണിതം, കല, സാമൂഹികം, കായികം എന്നീ വിഭാഗത്തിൽ അസാധാരണ പ്രതിഭാശാലികളായ അഞ്ചിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. മേൽപറഞ്ഞ അപേക്ഷകൾ ജൂൺ 30നകം വനിത ശിശുക്ഷേമവകുപ്പ്, പുതുച്ചേരി എന്ന വിലാസത്തിൽ ലഭിക്കണം. വെബ് വിലാസം: //http:puducherry.gov.in
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.