പാക്​ അനുകൂല മുദ്രാവാക്യം: പരാതി വ്യാജമെന്ന്​ പ്രതിയുടെ മാതാവ്​

കാസർകോട്: ഇന്ത്യക്കെതിരെ ക്രിക്കറ്റ് മത്സരത്തിൽ ജയിച്ച പാകിസ്താന് അനൂകൂലമായി മുദ്രാവാക്യം മുഴക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തുവെന്നാരോപിച്ച് ബി.ജെ.പി നൽകിയ പരാതി വ്യാജമാണെന്ന് പ്രതിയുടെ മാതാവ്. ഇക്കാര്യം ഉന്നയിച്ച് അവർ ബദിയടുക്ക പൊലീസിലും കാസർകോട് ജില്ല പൊലീസ് മേധാവിക്കും ഡി.ജി.പിക്കും പരാതി നൽകി. കേസിലെ പ്രതികളിൽ ഒരാളായ മസൂദി​െൻറ മാതാവ് കുമ്പഡാജെ ചക്കുടൽ മാടത്തമൂലയിലെ ആമിനയാണ് പരാതി നൽകിയത്. പരാതി ഇങ്ങനെ: ഇൗയിടെ നടന്ന ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരത്തെത്തുടർന്ന് പാകിസ്താ​െൻറ വിജയത്തിൽ ആഹ്ലാദിച്ച് ഏ​െൻറ മകൻ മസൂദും അവ​െൻറ സുഹൃത്ത് സിറാജും പടക്കം പൊട്ടിച്ചുവെന്ന് ആരോപിച്ച് ബദിയടുക്ക പൊലീസ് കേസെടുത്തതായി അറിഞ്ഞു. അന്നേദിവസം രാത്രി മാർപനടുക്ക പള്ളിയിൽ 9.30ന് നമസ്കാരം കഴിഞ്ഞ് വന്ന എ​െൻറ മകൻ പിന്നീട് വീട്ടിൽ നിന്ന് എവിടേക്കും പോയിട്ടില്ല. ദേശീയ മാധ്യമങ്ങളിലും ചാനലുകളിലും ഇൗ പ്രശ്നം ചർച്ച ചെയ്യുകയും അന്വേഷണ വിധേയമായി പൊലീസ് വീട്ടിൽ വരുകയും ചെയ്തതിൽ എനിക്ക് മാനസിക വിഷമവും ഭയവും സഹിക്കേണ്ടിവരുന്നുണ്ട്. എനിക്ക് ഉപജീവനത്തിനായി മകനല്ലാതെ വേറെ ആരുമില്ല. അതുകൊണ്ട് ഇക്കാര്യത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുകയും ഇവരുടെ പേരിലുള്ള കേസ് പിൻവലിക്കുകയും വേണം. മതസൗഹാർദം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ബി.ജെ.പി കുമ്പഡാജെ പഞ്ചായത്ത് പ്രസിഡൻറ് രാജേഷ് ഷെട്ടി, മണ്ഡലം പ്രസിഡൻറ് സുധാമ ഗോസാഡ എന്നിവർ വ്യാജ പരാതി നൽകിയത്. ഹിന്ദുസ്ഥാൻ മൂർദാബാദ്, പാകിസ്താൻ സിന്ദാബാദ് എന്നിങ്ങനെ മുദ്രാവാക്യം മുഴക്കിയെന്ന് ചാനലുകളുടെ മുന്നിൽ ഇവർ പച്ചക്കള്ളം പറയുകയും ചെയ്തു. പൊലീസ് കേസെടുത്ത റസാഖ് ചക്കുടൽ എന്ന വ്യക്തി പരാതി നൽകുന്നതിന് ഒരുമാസം മുമ്പ് ഗൾഫിലേക്ക് പോയിട്ടുണ്ട്. വ്യാജ പരാതി നൽകി വർഗീയവിഷം കുത്തിവെക്കാൻ ശ്രമിച്ച ബി.ജെ.പി ഭാരവാഹികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.