ചികിത്സക്കിടെ ഗർഭിണിയും കുഞ്ഞും മരിച്ചു

കണ്ണൂർ: ചികിത്സക്കിടെ ഗർഭസ്ഥ ശിശുവും പിന്നാലെ യുവതിയും മരിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രി ഉപരോധിച്ചു. പെരളേശ്ശരി ചിരത്തുംകണ്ടിയിലെ മാണിക്കോത്ത് പ്രദീപൻ-പ്രമീള ദമ്പതികളുടെ മകൾ പ്രണയയാണ് (24) ചൊവ്വാഴ്ച പുലർച്ചെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. തലമുണ്ടയിലെ വിനീഷി​െൻറ ഭാര്യയാണ്. ഏഴുമാസം ഗർഭിണിയായ പ്രണയ ജൂൺ 18നാണ് വയറുവേദനയെ തുടർന്ന് കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിലെത്തിയത്. രാത്രി എേട്ടാടെയെത്തിയ യുവതിയെ േവദന കുറഞ്ഞതിനെ തുടർന്ന് 10.30ന് റൂമിലേക്ക് മാറ്റി. എന്നാൽ, പിന്നീട് വേദന കൂടിയെങ്കിലും അധികൃതർ ശ്രദ്ധിച്ചില്ലെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു. 19ന് ഉച്ചക്ക് ഒന്നുവരെ ഗൈനക്കോളജി ഡോക്ടർ പരിശോധിച്ചുമില്ല. പിന്നീട് രണ്ടു മണിയോടെ സ്കാൻ ചെയ്ത റിപ്പോർട്ട് കിട്ടിയപ്പോൾ ഉടൻ പരിയാരത്തേക്ക് മാറ്റാനാണ് നിർദേശിച്ചത്. എന്നാൽ, മണിക്കൂറുകൾക്ക് മുമ്പ് കുട്ടി മരിച്ചതായും ഇത് പ്രണയയുടെ വൃക്കകളെ ബാധിച്ചതായുമാണ് പരിയാരത്തെ ഡോക്ടർ ബന്ധുക്കളെ അറിയിച്ചത്. പിന്നീട് കുട്ടിയെ പുറത്തെടുത്ത് യുവതിയെ വ​െൻറിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിയാരത്ത് ചികിത്സ തുടരവേയാണ് ചൊവ്വാഴ്ച യുവതിയും മരണത്തിന് കീഴടങ്ങിയത്. തുടർന്ന് ധനലക്ഷ്മി ആശുപത്രിക്കെതിരെയും ഡോക്ടർക്കെതിരെയും കണ്ണൂർ ടൗൺ പൊലീസിൽ ബന്ധുക്കൾ പരാതി നൽകി. വിവരമറിഞ്ഞ ബന്ധുക്കളും നാട്ടുകാരും ചൊവ്വാഴ്ച രാവിലെ 11.15ഒാടെ ധനലക്ഷ്മി ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ആശുപത്രി കവാടത്തിൽ പൊലീസ് ഇവരെ തടഞ്ഞു. തുടർന്ന് മാനേജ്മ​െൻറുമായി നടന്ന ചർച്ചയിൽ രണ്ട് ആശുപത്രികളിലെയും ചെലവ് വഹിക്കാമെന്നും വിശദ ചർച്ച ജൂലൈ മൂന്നിന് നടത്താമെന്നും അറിയിച്ചതായി ഡി.വൈ.എഫ്.െഎ ജില്ല സെക്രേട്ടറിയറ്റംഗം കെ.വി. ബിജു പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കുണ്ടുചിറ ശ്മശാനത്തിൽ സംസ്കരിച്ചു. സഹോദരൻ: പ്രണോയ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.