അടിപ്പാത ഇടിഞ്ഞത്​ അടിതെറ്റിയ നിലപാട്​

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയില്‍വേ അടിപ്പാത ഇടിഞ്ഞുമൂടാനിടയായതി​െൻറ ഉത്തരവാദിത്തം ഏറ്റെടുക്കാനാവാതെ അധികൃതർ. െറയിൽവേയും കെ.എസ്.ടി.പിയും പരസ്പരം പഴിചാരി അടിപ്പാതയുടെ അനുബന്ധ ഭിത്തി കെട്ടുന്നത് നീട്ടിക്കൊണ്ടുപോയതാണ് നാട്ടുകാരിൽ ഭീതിവളർത്തിയ പുതിയ പ്രശ്നമുണ്ടാക്കിയത്. മണ്ണ് കൂടുതൽ ഇടിയുന്നത് ഒഴിവാക്കാനുള്ള താൽക്കാലിക ജോലിയിലാണ് രണ്ട് ദിവസമായി െറയിൽവേ അധികൃതർ. താൽക്കാലിക ഇരുമ്പ് പാളികൾ പാർശ്വത്തിൽ സ്ഥാപിച്ചിരിക്കുകയാണിപ്പോൾ. പ്രക്ഷോഭത്തി​െൻറ ഫലമായാണ് പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി െറയിൽവേ അടിപ്പാത നിർമാണം നടത്തിയത്. പഴയ ഗേറ്റ് പരിസരത്ത് തന്നെ അടിപ്പാത വേണമെന്ന താൽപര്യമാണ് മേൽപാലത്തി​െൻറ തൂണിന് താഴെ പാത പണിയാൻ നിർബന്ധിതമായത്. അപ്രോച്ച് റോഡ് ആര് പണിയുമെന്നതിൽ തർക്കംവന്നു. മഴക്കുമുമ്പ് അടിപ്പാതയുടെ ഒാരങ്ങൾ കെട്ടി ഉറപ്പിച്ചില്ല. അടിപ്പതായിലാവെട്ട ഒരാൾ െപാക്കത്തിൽ വെള്ളവുമാണ്. അടിപ്പാത ഉപയോഗപ്പെടേണ്ട ജനം മേൽപാലം കയറി രണ്ട് കിലോമീറ്റർ ചുറ്റിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഏപ്രില്‍ 22 നാണ് അടിപ്പാത പൂർണമാക്കിയത്. 2014-ൽ അനുവദിക്കപ്പെട്ട അടിപ്പാതയാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.