ഇഫ്​താർ സ്​നേഹസംഗമം

മാഹി: ചോമ്പാല്‍ രാജീവ്ഗാന്ധി ആർട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബി‍​െൻറ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സ്നേഹസംഗമവും വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവരെ ആദരിക്കല്‍ചടങ്ങും സംഘടിപ്പിച്ചു. സ്നേഹസംഗമം വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ പറമ്പത്ത് ഉദ്ഘാടനംചെയ്തു. ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്ക് അഴിയൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സുധ മാളിയേക്കല്‍ സമ്മാനദാനം നടത്തി. കെ.പി. രവീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. പ്രദീപ്‌ ചോമ്പാല, പി.കെ. കോയ, പി.എം. അജയ്, മാളിയേക്കല്‍ ബാലൻ, കെ. പ്രമോദ്, കെ. രാജീവൻ, എം. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.