യോഗദിനാചരണം

നീലേശ്വരം: അന്താരാഷ്ട്ര യോഗദിനത്തി​െൻറ ഭാഗമായി നീലേശ്വരം റോട്ടറി ക്ലബി​െൻറ നേതൃത്വത്തിൽ യോഗദിനം ആചരിച്ചു. പ്രസിഡൻറ് കെ. രാമകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഡോ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. ജി.കെ. സീമ യോഗ ക്ലാസ് നടത്തി. പി.ഇ. സാജിത്ത്, എം. സുധാകരൻ, കെ.ജെ. കമലാക്ഷൻ എന്നിവർ സംസാരിച്ചു. ദേശീയ യോഗ മത്സരവിജയി ഇന്ദുലേഖ യോഗപ്രദർശനം നടത്തി. രാജാസ് എ.എൽ.പി സ്കൂളിൽ നടന്ന ചടങ്ങ് നഗരസഭ വാർഡ് കൗൺസിലർ കെ.പി. കരുണാകരൻ ഉദ്ഘാടനംചെയ്തു. എം.കെ. വിവേക് അധ്യക്ഷതവഹിച്ചു. ഡോ. ജി.കെ. സീമ യോഗ ക്ലാസെടുത്തു. ഡോ. രമ്യ, വിജയൻ, പ്രഭ എന്നിവർ സംസാരിച്ചു. രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.സി.സി കാഡറ്റുകളുടെ നേതൃത്വത്തിൽ നടന്ന യോഗ ക്ലാസിന് കെ.വി. ഗിരീഷ്കുമാർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.