എൻ.ജി.ഒ അസോസിയേഷൻ മാർച്ച്​

കണ്ണൂർ: കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സർക്കാർവിഹിതം ഉറപ്പുവരുത്തി സമഗ്ര ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുക, മെഡിക്കൽ റീഇംപേഴ്സ്മ​െൻറ് സംവിധാനം നിലനിർത്തുക, ഒ.പി. ചികിത്സത്തുകയുടെയും ഇൻഷുറൻസ് തുകയുടെയും പരിധി എടുത്തുകളയുക, ജീവനക്കാരുടെ മക്കൾക്ക് പൂർണമായും ചികിത്സ ഇൻഷുറൻസ് ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും. എൻ.ജി.ഒ സംസ്ഥാന സെക്രട്ടറി അരുമാനൂർ മനോജ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് രാജേഷ് ഖന്ന അധ്യക്ഷത വഹിച്ചു. കെ. മധു, പി. മോഹൻകുമാർ, എൻ. നാരായണൻകുട്ടി, കെ.വി. അബ്ദുറഷീദ്, പി. നന്ദകുമാർ, എ. ഉണ്ണികൃഷ്ണൻ, കെ. സുധാകരൻ, എം.പി. ഷനീജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.