ഇഫ്താർവിരുന്നുകൾ മാതൃകാപരം ^എം. മുകുന്ദൻ

ഇഫ്താർവിരുന്നുകൾ മാതൃകാപരം -എം. മുകുന്ദൻ മാഹി: മലയാളി ഇല്ലാതാവുകയും ജാതിയുടെയും മതത്തി​െൻറയും പേരിൽ കൂട്ടായ്മകൾ വളർന്നുവരുകയും ചെയ്യുന്ന കാലഘട്ടത്തിൽ ഇഫ്താർവിരുന്നുകൾ മാതൃകാപരമാണെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. മാഹി പ്രസ്ക്ലബ് ഇഫ്താർസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരുണ്യംപെയ്തിറങ്ങുന്ന പുണ്യമാസമാണ് റമദാൻ മാസമെന്നും പാവപ്പെട്ടവർക്കും രോഗികൾക്കും ഒട്ടേറെ സഹായങ്ങളും ആശ്വാസവുമാണ് ലഭിക്കുന്നതെന്നും ഇഫ്താർസംഗമം ഉദ്ഘാടനം ചെയ്ത് ഡോ. വി. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. പ്രസിഡൻറ് ചാലക്കര പുരുഷു അധ്യക്ഷത വഹിച്ചു. സി.വി. സുലൈമാൻ ഹാജി, സോമൻ പന്തക്കൽ, സി.കെ. ഉമ്മർ എന്നിവർ സംസാരിച്ചു. mahe press club മാഹി പ്രസ്ക്ലബ് ഇഫ്താർസംഗമത്തിൽ എം. മുകുന്ദൻ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.