കടക്കെണിയിലായ കുടുംബത്തിന് ടൗൺ ക്ലബ് നാലര ലക്ഷം കൈമാറി

തൃക്കരിപ്പൂർ: കടക്കെണിയിലായ കുടുംബത്തെ കരകയറ്റാൻ ക്ലബ് പ്രവർത്തകരുടെ കാരുണ്യഹസ്തം. തൃക്കരിപ്പൂർ ടൗൺ ക്ലബാണ് മാതൃകാപരമായ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. വിദേശ രാജ്യങ്ങളിൽ ഉൾെപ്പടെ ജോലി ചെയ്യുന്ന ക്ലബ് അംഗങ്ങളിൽനിന്ന് കേവലം അഞ്ചുദിവസംകൊണ്ടാണ് നാലരലക്ഷം രൂപ സ്വരൂപിച്ച് നൽകിയത്. ബന്ധപ്പെട്ട കുടുംബത്തി​െൻറ വിവരങ്ങൾ പൂർണമായും രഹസ്യമാക്കിവെച്ചാണ് ക്ലബ് പ്രവർത്തകർ ജീവകാരുണ്യ പ്രവർത്തനം ഏറ്റെടുത്തത്. വടക്കെകൊവ്വൽ ജുമാമസ്ജിദ് ഖത്തീബ് അബ്ദുൽഖാദർ സഖാഫി സഹായത്തുക ക്ലബ് സെക്രട്ടറി എ.ജി. അക്ബറിന് കൈമാറി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ വിജയികൾക്ക് നീലേശ്വരം മുനിസിപ്പൽ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ ഉപഹാരം നൽകി. സമസ്ത പൊതുപരീക്ഷ റാങ്ക് ജേതാക്കൾക്ക് ദേശീയ ഫുട്ബാൾ താരം മുഹമ്മദ് റാഫിയും ഉപഹാരം നൽകി. ക്ലബ് പ്രസിഡൻറ് ടി. അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. അഡ്വ. എം.ടി.പി. കരീം, സി.കെ. സൈദ് ഹാജി, സി. ഹംസു, ടി. സലിം, അനസ് അബൂബക്കർ, അഖ്ദസ് അബൂബക്കർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.