ഇഫ്താർ സംഗമവും അനുമോദനവും

തൃക്കരിപ്പൂർ: സാഹോദര്യത്തി​െൻറ മഹനീയത വിളിച്ചോതുന്നതാണ് ഇഫ്താർ സംഗമങ്ങളെന്ന് ജില്ല കലക്ടർ കെ. ജീവൻബാബു അഭിപ്രായപ്പെട്ടു. തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇഫ്താർ സംഗമവും റാങ്ക് ജേതാവിനുള്ള അനുമോദനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.സി. ഖമറുദ്ദീൻ അധ്യക്ഷത വഹിച്ചു. ചന്തേര എസ്.ഐ കെ.വി. ഉമേശൻ, ഷാജിഉസമീർ അൽ അസ്ഹരി, ഫുട്‍ബാൾ താരം എം. മുഹമ്മദ് റാഫി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. രവി, കോളജ് പ്രിൻസിപ്പൽ ഡോ. പി.വി. വിജയൻ, എം.ടി. അബ്ദുൽ ജബ്ബാർ, വി.കെ. ബാവ, സി.ടി. അബ്ദുൽഖാദർ, കെ.വി. അമ്പു, എം. അസറുദ്ദീൻ എന്നിവർ സംസാരിച്ചു. കണ്ണൂർ യൂനിവേഴ്സിറ്റി ഫിസിയോളജി ഒന്നാം റാങ്ക് നേടിയ തൃക്കരിപ്പൂർ ആർട്സ് കോളജിലെ ശ്വേത പത്മനാഭനെ ജില്ല കലക്ടർ ഉപഹാരം നൽകി അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.