റിയാസ്​ മൗലവി കേസിൽ കുറ്റപത്രം സമർപ്പിച്ചു: പ്രതികൾ ആർ.എസ്​.എസ്​ പ്രവർത്തകർ, ലക്ഷ്യം കലാപം

കാസർകോട്: ചൂരി ഇസ്സത്തുൽ ഇസ്ലാം മദ്റസ അധ്യാപകൻ കുടക് എരുമാട് സ്വദേശി റിയാസ് മൗലവിയെ ആർ.എസ്.എസുകാർ വധിച്ച കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. സാമുദായിക കലാപം സൃഷ്ടിക്കുകയാണ് പ്രതികളുടെ ലക്ഷ്യമെന്ന് കുറ്റപത്രത്തിൽ പറഞ്ഞു. കൊലചെയ്യപ്പെട്ട റിയാസ് മൗലവിയുടെ രക്തത്തി​െൻറയും അദ്ദേഹത്തെ കൊലചെയ്യാൻ ഉപയോഗിച്ച കത്തിയിൽനിന്നു ലഭിച്ച രക്തത്തി​െൻറയും ഡി.എൻ.എ ഒന്നുതന്നെയാണെന്ന് തെളിഞ്ഞതി​െൻറ സർട്ടിഫിക്കറ്റ് കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. 90 ദിവസം പൂർത്തിയാകുന്നതിനു മുമ്പ് കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞതിനാൽ പ്രതികൾക്ക് ഇനി ജാമ്യം ലഭിക്കാന്‍ സാധ്യതയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.