കൊട്ടിയൂർ ഉത്സവം: രേവതി ആരാധന നാളിൽ പെരുമാളിന് പൊന്നിൻ ശീവേലി

കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തി​െൻറ സുപ്രധാന ചടങ്ങായ രേവതി ആരാധന ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. രേവതി ആരാധനയോടനുബന്ധിച്ച് ഉച്ചശീവേലി ദേവന് പൊന്നിൻ ശീവേലിയായിരുന്നു. ഭണ്ഡാര അറകളിൽ സൂക്ഷിച്ചിരുന്ന പെരുമാളി​െൻറ തിരുവാഭരണങ്ങൾ ശീവേലിക്ക് എഴുന്നള്ളിച്ചു. ആരാധനക്കാവശ്യമായ കളഭം കോട്ടയം കോവിലകത്തുനിന്നും പഞ്ചഗവ്യം പാലമൃത് കരോത്ത് തറവാട്ടിൽ നിന്നും എഴുന്നള്ളിച്ചു. രാത്രി പെരുമാൾ വിഗ്രഹത്തിൽ കളഭാഭിഷേകവും കോവിലകം കയ്യാലയിൽ ആരാധന സദ്യയും നടത്തി. ഇന്നലെയും കൊട്ടിയൂരിലേക്ക് തീർഥാടകരുടെ പ്രവാഹമുണ്ടായി. അക്കരെ-ഇക്കരെ കൊട്ടിയൂർ ക്ഷേത്ര പരിസരങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസും ദേവസ്വം വളൻറിയർമാരും കഠിന പ്രയത്നം നടത്തി. വൈശാഖ മഹോത്സവത്തി​െൻറ ഒടുവിലത്തെ ആരാധനയായ രോഹിണി ആരാധന വ്യാഴാഴ്ച നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.