റോഡരികിൽ നിർത്തിയിട്ട കാറി​െൻറ ഗ്ലാസ് തകർത്ത് മോഷണം

ചെറുവത്തൂർ: റോഡരികിൽ നിർത്തിയിട്ട കാറി​െൻറ ഗ്ലാസ് തകർത്ത് അജ്ഞാതസംഘം മോഷണം നടത്തി. പടന്നക്കാട്ടെ എൻ.പി. ഷാക്കിറി​െൻറ കാറിൽനിന്നാണ് മോഷണം നടത്തിയത്. തിങ്കളാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. ചെറുവത്തൂരിലെ കട പൂട്ടി പടന്നക്കാട്ടെ വീട്ടിലേക്ക് പോകവേ കൊവ്വൽ ജുമാമസ്ജിദിന് സമീപം കാർ നിർത്തി നമസ്കരിക്കാൻ പോവുകയായിരുന്നു. ഈ സമയം അജ്ഞാതസംഘം കാറി​െൻറ ഗ്ലാസ് തകർത്ത് ഒരു ലക്ഷം രൂപയും വിലപ്പെട്ട രേഖകളും കവർച്ച ചെയ്യുകയായിരുന്നു. ചന്തേര പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.