എസ്.കെ.എസ്.എസ്.എഫ് റമദാൻ പ്രഭാഷണം ഇന്ന് സമാപിക്കും

കാസർകോട്: എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി നടത്തുന്ന റമദാൻ പ്രഭാഷണം തിങ്കളാഴ്ച സമാപിക്കും. സമാപനചടങ്ങ് എം.എ. ഖാസിം മുസ്ലിയാർ ഉദ്ഘാടനംചെയ്യും. കീച്ചേരി അബ്ദുൽഗഫൂർ മൗലവി പ്രഭാഷണം നടത്തും. ശംസുൽ ഉലമ അവാർഡ് കെ.കെ. അബ്ദുല്ല ഹാജി ഖത്തറിന് നൽകും. എസ്.വൈ.എസ് ജില്ല ജനറൽ സെക്രട്ടറി അബൂബക്കർ സാലൂദ് നിസാമി രണ്ടാം ദിന പരിപാടി ഉദ്ഘാടനംചെയ്തു. സലാം ഫൈസി പേരാൽ അധ്യക്ഷതവഹിച്ചു. നജ്മുദ്ദീൻ തങ്ങൾ കൂട്ടുപ്രാർഥനക്ക് നേതൃത്വം നൽകി. യൂനുസ് ഫൈസി കാക്കടവ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.