മയക്കുമരുന്ന് വിരുദ്ധ ദിനാചരണം സംസ്​ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

കണ്ണൂർ: മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ നടക്കും. ജൂൺ 26ന് കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുക. വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടിയിൽ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ, മറ്റ് മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും. സംസ്ഥാന തല ഉദ്ഘാടനം വിജയമാക്കാൻ ജില്ല പഞ്ചായത്ത് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ, ലൈബ്രറി കൗൺസിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടുംബശ്രീ, ഐ.ആർ.പി.സി, എസ്.പി.സി, എൻ.എസ്.എസ്, എൻ.സി.സി, ലഹരി വിരുദ്ധ ക്ലബുകൾ തുടങ്ങിയവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുക. ജില്ലയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപന തടയാൻ പരിശോധന വ്യാപകമാക്കാൻ ജില്ല കലക്ടർ മിർ മുഹമ്മദലി നിർദേശം നൽകി. എക്സൈസ് വകുപ്പി​െൻറ ടോൾഫ്രീ നമ്പറായ 155358ൽ ലഹരി വിൽപനയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാം. വിമുക്തി ലഹരി വർജന മിഷനുമായി സഹകരിച്ച് ജില്ലയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ചെയർമാനും ജില്ല കലക്ടർ മിർ മുഹമ്മദലി കൺവീനറുമായി സംഘാടക സമിതിക്ക് യോഗം രൂപം നൽകി. വൈസ് ചെയർമാന്മാരായി മേയർ ഇ.പി. ലത, എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ജോയൻറ് കൺവീനർമാരായി ഡെപ്യൂട്ടി എക്സൈസ് കമീഷണർ വി.വി. സുരേന്ദ്രൻ, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. ബൈജു, കെ.വി. മുഹമ്മദ് അശ്റഫ് (ഐ.ആർ.പി.സി) എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടർ മിർ മുഹമ്മദലി, എക്സൈസ് ജോയൻറ് കമീഷണർ ഡി. സന്തോഷ്, എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ്, എക്സൈസ് ഡെപ്യൂട്ടി കമീഷണർ വി.വി. സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ കുടുവൻ പത്്മനാഭൻ, എ. അശോകൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.