നടപ്പാതക്ക് പാലം പണിയാമെന്ന് ഉറപ്പുലഭിച്ചു

മാഹി: പള്ളൂർ നടവയലിൽനിന്ന് കുന്നത്തുപറമ്പിലേക്കുള്ള കാൽനടക്ക് മെയിൻ കനാലിലേക്ക് ചെറുപാലം നിർമിച്ചുനൽകാമെന്ന് മാഹി പൊതുമരാമത്ത് അധികൃതർ ഉറപ്പുനൽകി. ഈസ്റ്റ് പള്ളൂരിലെ കോൺഗ്രസ് പ്രവർത്തകർ ഇതുസംബന്ധിച്ച് നൽകിയ നിവേദനത്തെ തുടർന്നാണിത്. നേരത്തെ കനാൽ പുതുക്കിപ്പണിയുമ്പോൾ കുറുകെയുള്ള നടപ്പാലം പൊളിച്ചുനീക്കിയത് പുനർനിർമിച്ചിരുന്നില്ല. വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് കാൽനടക്കാൻ നിത്യേന സഞ്ചരിക്കുന്ന വഴിയാണിത്. കെ.വി. ഹരീന്ദ്രൻ, കെ. സുരേഷ്, ടി. പത്മനാഭൻ, കെ.കെ. മനോജ്, വി.പി. രാജൻ എന്നിവരാണ് നിവേദനം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.